നിർദ്ധന രോഗികൾക്ക് വീട്ടിൽ ചെയ്യാവുന്ന സൗജന്യ പെരിറ്റോണിയൽ ഡയാലിസിസ് സംവിധാനം എല്ലാ ജില്ലകളിലും വ്യാപിപ്പിച്ചു.
ആദ്യഘട്ടമായി ഓരോജില്ലയിലും ഒരു പ്രധാന ആശുപത്രി കേന്ദ്രീകരിച്ചാണ് സൗജന്യ പെരിറ്റോണിയൽ ഡയാലിസിസ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്.
രജിസ്റ്റർ ചെയ്യുന്ന രോഗികൾക്ക് പെരിറ്റോണിയൽ ഡയാലിസിസിന് ആവശ്യമായ ഫ്ളൂയിഡ്, കത്തീറ്റർ, അനുബന്ധ സാമഗ്രികൾ എന്നിവ സൗജന്യമാണ്.
▪️പെരിറ്റോണിയൽ ഡയാലിസിസ് രീതി എങ്ങനെ..?
ആശുപത്രിയിൽ വച്ച് രോഗിയുടെ ഉദരത്തിൽ ഒരു സുഷിരമുണ്ടാക്കി അതിലൂടെ കത്തീറ്റർ കടത്തിവിട്ട് വീട്ടിലേക്ക് അയയ്ക്കുന്നു.
രോഗിയുടെ സഹായിക്ക് വീട്ടിൽ വച്ച് ഡയാലിസിസ് ഫ്ലൂയിഡ് ഇതിലൂടെ പെരിറ്റോണിയത്തിൽ നിറയ്ക്കാൻ സാധിക്കും.
(ഇതിനുള്ള പരിശീലനം നൽകും)
വൃക്കയിലെ മാലിന്യങ്ങൾ ഫ്ലൂയിഡിലേക്ക് വലിച്ചെടുക്കപ്പെടും. നിശ്ചിത സമയം കഴിഞ്ഞ് ദ്രാവകം പുറത്തേക്ക് ഒഴുക്കിക്കളയാം
▪️സേവനം ലഭിക്കുന്നആശുപത്രികൾ..?
തിരുവനന്തപുരം ജനറൽ ആശുപത്രി.
കൊല്ലം ജില്ലാ ആശുപത്രി
പത്തനംതിട്ട ജനറൽ ആശുപത്രി.
ആലപ്പുഴ ജനറൽ ആശുപത്രി.
കോട്ടയം ജനറൽ ആശുപത്രി.
ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രി.
എറണാകുളം ജനറൽ ആശുപത്രി.
തൃശൂർ ജനറൽ ആശുപത്രി.
പാലക്കാട് ജില്ലാ ആശുപത്രി. മലപ്പുറം തിരൂർ ജില്ലാ ആശുപത്രി.
കോഴിക്കോട് ജനറൽ ആശുപത്രി.
വയനാട് മാനന്തവാടി ജില്ലാ ആശുപത്രി.
കണ്ണൂർ ജില്ലാ ആശുപത്രി.
കാസർകോട് ജനറൽ ആശുപത്രി.

