അഞ്ചുതെങ്ങ് മുതലപ്പൊഴി പാലത്തിന് മുകളിലെ അനധികൃത പാർക്കിങ്ങിനെതിരെ ഡ്രൈവർമാർക്ക് ബോധവൽക്കരണ ക്ലാസുമായ് അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് രംഗത്ത്.
മുതലപ്പൊഴി പാലത്തിന് മുകളിൽ ഭാരവാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന്റെ അപകടാവസ്ഥകളെക്കുറിച്ചാണ് അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ ഡ്രൈവർമാർക്ക് ബോധവൽക്കരണ ക്ലാസ്സുകൾ നൽകിയത്.
നിലവിൽ ഹാർബറിൽ എത്തുന്ന വാഹനങ്ങൾ പാർക്കുചെയ്യുവാൻ പ്രത്യേക സംവിധാനങ്ങൾ ഒന്നുംതന്നെ തുറമുഖ വകുപ്പ് ഒരുക്കിയിട്ടില്ല. അതിനാൽ തന്നെ തുറമുഖത്ത് വ്യാപാര ആവിശ്യങ്ങൾകക്കായ് എത്തുന്ന ചരക്ക് ലോറികളും മറ്റും, പ്രധാന റോഡിന്റെ ഇരുവശങ്ങളിലും, മുതലപ്പൊഴി പാലത്തിന് മുകളിലുമായാണ് പാർക്ക് ചെയ്യേണ്ടി വരുന്നത്. ഇത് ഇതുവഴിയുള്ള ഗതാഗതത്തെയും. മുതലപ്പൊഴിയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കുവാൻ എത്തുന്ന സഞ്ചാരികളുടെ വരവിനേയും ബാധിച്ചിരുന്നു.
അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് എസ്. എച്. ഒ കണ്ണൻ കെ നേതൃത്വം നൽകിയ ബോധവത്കരണ പരിപാടിയിൽ കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരായ രാഹുൽ, റോയ്, ജോയ് തുടങ്ങിയ നിരവധി ഉദ്യോഗസ്ഥർ ഡ്രൈവർമാർക്ക് ക്ലാസുകൾ നൽകി.

