ചിറയിൻകീഴ് ശാർക്കരയിലെ സമ്മർ സ്പോർട്സ് കോച്ചിങ് ക്യാമ്പ് ജനശ്രദ്ധ നേടുന്നു.
ചിറയിൻകീഴ് ശാർക്കര ക്ഷേത്ര ഗ്രൗണ്ടിൽ ക്രീഡഭാരതി ജില്ല സമിതിയുടെയും, ശാർക്കര ക്ലബ്ബിന്റെയും നേതൃത്വത്തിൽ ആണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.
ആൺകുട്ടികളും പെൺകുട്ടികളുമായി നൂറിനു പുറത്തു പേർ സ്പോർട്സ് ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. സോഫ്റ്റ് ബോൾ, ബേസ് ബോൾ, കബഡി എന്നി ഇനങ്ങളിൽ ആണ് പരിശീലനം. ക്രീഡഭാരതി തിരുവനന്തപുരം ജില്ല സെക്രട്ടറിയും കായിക അദ്ധ്യാപകനുമായ അഖിലേഷ് വി സി. സോഫ്റ്റ് ബോൾ മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ ഹരീഷ്. ജില്ല ബേസ് ബോൾ ടീം കോച്ച് നിഷാം എന്നിവർ ആണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.
മുൻ കാല പരിശീലനത്തിലൂടെ നിരവധി ദേശീയ സംസ്ഥാന താരങ്ങൾ ആണ് ഇവിടെ നിന്നും വളർന്നു വന്നിട്ടുള്ളത്. ഏപ്രിൽ 5നു തുടങ്ങിയ ക്യാമ്പ് പൂർണമായും സൗജനമായി ആണ് സംഘടിപ്പിച്ചിട്ടുള്ളതു. കായിക പരിശീലനം മെയ് 25 നു അവസാനിക്കും.

