ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ വിനിയോഗിച്ച് പണി പൂർത്തിയാക്കിയ കിഴുവിലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടം വി.ശശി എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആർ.മനോന്മണി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീ, വൈസ് പ്രസിഡന്റ് ആർ.ശ്രീകണ്ഠൻ നായർ, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി സ്റ്റാർലി, മെഡിക്കൽ ഓഫീസർ ദീപാ രവി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ദീപാ ശാലിനി, അസിസ്റ്റന്റ് എൻജിനിയർ അജിൻ, ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ് എന്നിവർ സംസാരിച്ചു.
പുതിയ കെട്ടിടത്തിൽ മരുന്നുകൾ സൂക്ഷിക്കാനുള്ള റാക്കുകൾ, അഗ്നിരക്ഷാ ഉപകരണങ്ങൾ, രോഗികൾക്കുള്ള കസേരകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ കൂടി പൂർത്തിയാക്കി പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കും. ഹെൽത്ത് മിഷൻ അനുവദിച്ചിട്ടുള്ള 15 ലക്ഷം രൂപ ഇതിനായി വിനിയോഗിക്കും.

