കിളിമാനൂരിലുണ്ടായ വാഹനാപകടത്തിൽ പെരുമാതുറ സ്വദേശിനി മരിച്ചു. 6 പേർക്ക് ഗുരുതര പരിക്ക്.
സംസ്ഥാനപാതയിൽ കിളിമാനൂരിന് സമീപം മണലേത്ത് കാറും ഓട്ടോ കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ പെരുമാതുറ വലിയ വിളാകം സ്വദേശി സെമീമ (67) ആണ് മരിച്ചത്. സവാദ് (ഡ്രൈവർ), ശുഹൈബ്, സജി, സോഫി, ഷഹദാന, സ്വാലിഹ (7)
,സുബ്ഹാൻ (4) എന്നിവർക്കാണ് ഗുരുതര പരുക്കേറ്റത്.

