കോൺഗ്രസ് മുന്നേറ്റവും തൂക്ക് സഭയും എക്സിറ്റ് പോളിൽ പ്രവചിച്ചിരിക്കേ, കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ആരംഭിച്ചു.
ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ ബിജെപി മുന്നിൽ. ബി.ജെ.പിയും കോൺഗ്രസ്സും ഭൂരിപക്ഷം അവകാശപ്പെടുമ്പോൾ, സർക്കാർ രൂപീകരണത്തിൽ നിർണ്ണായക പങ്ക് തങ്ങൾക്കാണെന്ന് ജെ .ഡി.എസ്. പറയുന്നു.
224 അംഗ സഭയിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 1952ന് ശേഷം സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ പോളിംഗ് (73.19%) ആർക്കനുകൂലമാകുമെന്ന് ആകാംക്ഷയിലാണ് രാഷ്ട്രീയപ്പാർട്ടികൾ.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 104 സീറ്റോടെ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും കോൺഗ്രസ് -ജെ.ഡി.എസ് സഖ്യം സർക്കാർ രൂപീകരിച്ചു. പതിനാലു മാസമായപ്പോൾ തകർന്നു. തുടർന്ന് ബി.ജെ.പി ഭരണം പിടിച്ചു. ഇക്കുറിയും നാടകീയ സംഭവങ്ങൾ ഉണ്ടായേക്കാം.

