പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടമായ അഞ്ചുതെങ്ങ് സ്വദേശിക്ക് ആശ്വാസമേകി താലൂക്ക് ആദാലത്ത്.
ധനസഹായം.
ഓട്ടോ ഡ്രൈവറായ അഞ്ചുതെങ്ങ് സ്വദേശി സുമേഷ് ജീവൻ കയ്യിൽ പിടിച്ചാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. കഴിഞ്ഞ വർഷം കനത്ത മഴയിൽ ഭൂരിഭാഗവും തകർന്ന സുമേഷിന്റെ വീട് ഏത് നിമിഷവും നിലംപതിക്കാറായ അവസ്ഥയിലാണ്.
മറ്റ് ബന്ധുക്കൾ ആരുമില്ലാത്ത
സുമേഷിന്റെ ഏക ആസ്തിയും ഈ വീട് മാത്രമാണ്. വീടിന്റെ കേടുപാടുകൾ തീർത്ത് പുതുക്കി പണിയുന്നതിന് ധനസഹായം ആവശ്യപ്പെട്ടുള്ള സുമേഷിന്റെ പരാതിക്ക് ചിറഴിൻകീഴ് താലൂക്ക് തല അദാലാത്ത് വഴിയാണ് പരിഹാരം കണ്ടത്.
നഷ്പരിഹാരമായി 71,000 രൂപ ഒരാഴ്ചയ്ക്കകം അക്കൗണ്ടിൽ ലഭിക്കും.

