ആസ്സാമിൽവച്ച് മഞ്ഞപ്പിത്തം പിടിപെട്ട അഞ്ചുതെങ്ങ് സ്വദേശി മരണപ്പെട്ടു. അഞ്ചുതെങ്ങ് വാക്കംകുളം ലളിതാമന്ദിരത്തിൽ ബിനു വിദ്യാധരൻ (45) ആണ് മരണപ്പെട്ടത്. മഞ്ഞപ്പിത്തത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
ആസ്സാമിൽ അദ്ധ്യാപകനായ് ജോലിനോക്കിവന്ന ബിനു വിദ്യാധരന് ആസാമിൽ വച്ച് മഞ്ഞപ്പിത്തം സ്ഥിതീകരിക്കുകയായിരുന്നു. തുടർന്ന് ചികിത്സയിൽ ഇരിയ്ക്കെ കരൾ ആണുബാധ രൂക്ഷമാക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.
നാളെ വൈകിട്ടോടെ വിമാനമാർഗ്ഗം തിരുവനന്തപുരത്തെത്തിയ്ക്കുന്ന മൃതശരീരം വൈകുന്നേരം 5 മണിയോടെ അഞ്ചുതെങ്ങിൽ എത്തിച്ചശേഷം, വർക്കല പാലച്ചിറ രഘുനാഥപുരം ഷെലീന കോട്ടേജിൽ 7 മണിയോടെ സംസ്കാര ചടങ്ങുകൾ നടത്തും.
അച്ഛൻ വിദ്യാധരൻ, അമ്മ, ദമയന്തി, ഭാര്യ : ദീപ്തി മക്കൾ, അഖി, ദേവൂട്ടി

