മികച്ച ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ സംഘാടകനുള്ള ജി.കെ. പിള്ള സ്മാരക ഫൗണ്ടേഷൻ പുരസ്കാരം ഗോകുൽദാസിന് ലഭിച്ചു.
മന്ത്രി കെ.എൻ. ബാലഗോപാലിൽ നിന്ന് എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയൻ പ്രസിഡന്റ് എസ് ഗോകുൽദാസ്
പ്രശസ്ത സിനിമ നടൻ ജി.കെ. പിള്ള സ്മാരക ഫൗണ്ടേഷൻ ഉദ്ഘാടനത്തോട് അനുബന്ധിച്ച്മികച്ചാണ് പുരസ്കാരം സമ്മാനിച്ചത്.
വർക്കല കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഗോകുൽദാസിന് പുരസ്കാരം കൈമാറി.
അഞ്ചുതെങ്ങ് സ്വദേശിയായ ഗോകുൽദാസ് നിലവിൽ എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയൻ പ്രസിഡന്റാണ്.
ചടങ്ങിൽ ശിവഗിരി മഠം ഗുരുധർമ്മ പ്രചാരണ സഭ ജോയിൻ സെക്രട്ടറി വീരെശ്വരാനന്ദ സ്വാമികൾ, മികച്ച മടിയും നർത്തകിയുമായ ആശാശരത്ത്, വർക്കല എംഎൽഎ വി ജോയ് തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കലാ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

