Friday, August 30, 2024
HomeANCHUTHENGUമുതലപ്പൊഴിയിലെ മണൽ നീക്കം വേഗത്തിലേക്ക് : കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളെത്തി.

മുതലപ്പൊഴിയിലെ മണൽ നീക്കം വേഗത്തിലേക്ക് : കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളെത്തി.

അഴിമുഖ ചാലിൽ മണൽ മൂടിയതിനെ തുടർന്ന് മത്സ്യബന്ധനം ഭാഗീകമായി നിലച്ച മുതലപ്പൊഴിയിലെ മണൽ നീക്കം വേഗത്തിലേക്ക്. അദാനി ഗ്രൂപ്പ് കൂടുതൽ മണ്ണ്മാന്തി യന്ത്രങ്ങൾ എത്തിച്ചു.

രണ്ടോളം മണ്ണ്മാന്തി യന്ത്രങ്ങൾ ഉപയോഗിച്ചുള്ള മണൽ നീക്കത്തിന് വേഗതപോരെന്ന ആരോപണം ശക്തമായതോടെയാണ് അദാനി ഗ്രൂപ്പ്‌ കൂടുതൽ ഭീമൻ മണ്ണ്മാന്തി യന്ത്രങ്ങൾ മുതലപ്പൊഴിയിൽ എത്തിച്ചത്. മണൽ നീക്കം 24 മണിക്കൂറുമാക്കി ഉയർത്തിയതും മണൽ നീക്കം വേഗത്തിലാകുന്നതിന് കാരണമായയിട്ടുണ്ട്.

എന്നാൽ, തുറമുഖ ചാലിലെ മണൽ നീക്കം അതിവേഗം പുരോഗമിക്കുന്നുണ്ടെങ്കിലും, നിലവിൽ രണ്ട് മീറ്ററിൽ താഴെ മാത്രമേ മണൽ നീക്കുവാൻ കഴിഞ്ഞിട്ടുള്ളു എന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്. ഈ മേഖലയിൽ കുറഞ്ഞ പക്ഷം 5 മുതൽ 8 മീറ്റർ വരെയെങ്കിലും ആഴം ഉണ്ടെങ്കിൽ മാത്രമേ. മത്സ്യബന്ധന യാനങ്ങളുടെ സുരക്ഷിതമായ വരവ് പൊക്കുകൾ സാധ്യമാക്കൂ എന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES