Saturday, August 31, 2024
HomeCHIRAYINKEEZHUചിറയിൻകീഴ് മേഖലയിൽ പുകയില ഉൽപ്പന്ന പരിശോധന ശക്തമാക്കി എക്സൈസ് വിഭാഗം.

ചിറയിൻകീഴ് മേഖലയിൽ പുകയില ഉൽപ്പന്ന പരിശോധന ശക്തമാക്കി എക്സൈസ് വിഭാഗം.

ചിറയിൻകീഴ് മേഖലയിൽ എക്സൈസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മിന്നൽ പരിശോധനയിൽ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.

മൂന്നുദിവസമായി തുടരുന്ന ശക്തമായ പരിശോധനയിൽ നിരോധിത പുകയില ഉത്‌പന്നങ്ങൾ വ്യാപകമായ് പിടികൂടി. ആനത്തലവട്ടം സ്കൂളിനു സമീപം നടന്ന വാഹനപരിശോധനയ്ക്കിടയിൽ ശരീരത്തിൽ ഒളിപ്പിച്ചുവെച്ച കഞ്ചാവുപൊതിയുമായി യുവാവിനെ എക്സൈസ് പിടികൂടി.

ചിറയിൻകീഴ് പുരവൂർ സ്വദേശി അമലിനെയാണ് പിടികൂടിയത്. ഇയാൾക്കെതിരേ കേസെടുത്തു.

ഇയാളിൽനിന്ന് വില്പനയ്ക്കായി കരുതിയിരുന്ന കഞ്ചാവുപൊതിയും നിരോധിത പുകയിലയുത്‌പന്നങ്ങളും കണ്ടെടുത്തു. മേഖലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി ഉൾപ്പെടെയുള്ള സ്കൂൾ പരിസരങ്ങളിലെ നിരവധി കടകളിൽനിന്നു നിരോധിത പുകയിലയുത്‌പന്നങ്ങളും ലഹരിവസ്തുക്കളും എക്സൈസ് പരിശോധനയിൽ പിടിച്ചെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES