Saturday, August 31, 2024
HomeANCHUTHENGUകായിക്കര ആശാൻ മെമ്മോറിയൽ സ്കൂളിൽ ഡിവൈഎഫ്ഐ പഠനോപകരണങ്ങൾ വിതരണംചെയ്തു.

കായിക്കര ആശാൻ മെമ്മോറിയൽ സ്കൂളിൽ ഡിവൈഎഫ്ഐ പഠനോപകരണങ്ങൾ വിതരണംചെയ്തു.

 മഹാകവി കുമാരനാശാൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത കായിക്കര ആശാൻ മെമ്മോറിയൽ എൽ പി സ്കൂളിൽ നവാഗതർക്ക് ഡിവൈഎഫ്ഐ അഞ്ചുതെങ്ങ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

വിതരണോത്ഘാഠനം സിപി ഐ (എം) ആറ്റിങ്ങൽ ഏര്യാ കമ്മറ്റിയംഗം അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉൽഘാടനം നിർവ്വഹിച്ചു. പി.റ്റി.എ പ്രസിഡൻറ് സജി സുന്ദർ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡൻ്റ് വി ലൈജു ,വൈസ് പ്രസിഡൻറ് ലിജാ ബോസ്, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി വിഷ്ണു മോഹൻ, പ്രസിഡൻ്റ് ജിതിൻ പ്രകാശ്, ഹെഡ്മിസ്ട്രസ് എച്ച്.ആശ,വിഷ്ണു ദർശൻ, വിശാഖ് തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES