പരീക്ഷയിൽ മികച്ച വിജയം നേടിയ ചിറയിൻകീഴ് സ്വദേശിനിയായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ അർജുൻ ഒളിവിൽ.
രാഖിശ്രീ (16)യുടെ മരണത്തിൽ പോക്സോ കുറ്റം ചുമത്തിയതിനു പിന്നാലെയാണ് പ്രതിയായ അർജുൻ ഒളിവിൽപോയത്. യുവാവിനെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
മെയ് 31ന് യുവാവിനു വേണ്ടി ഹെെക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയിരുന്നെങ്കിലും ഹർജി കോടതി മാറ്റിവയ്കക്കുകയായിരുന്നു.
രാഖിശ്രീക്ക് അർജുൻ അയച്ച കത്തുകളിൽ ഭീഷണി, മാനസിക പീഡനം അസഹനീയം, പൊലീസിന് പിടിവള്ളിയായത് അർജുന്റെ സഹോദരി കത്തുകളും ചാറ്റുകളും പുറത്തു വിട്ടത്, മുൻകൂർ ജാമ്യവും ലഭിച്ചില്ല
പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് റിപ്പോർട്ട് വരട്ടെ എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
രാഖിശ്രീയുടെ മരണം സംബന്ധിച്ച് വീട്ടുകാർ ആരോപണമുന്നയിച്ചതിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ രാഖിശ്രീയുടെ സുഹൃത്തായിരുന്ന അർജുനെതിരെ തെളിവ് ലഭിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് യുവാവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. ആത്മഹത്യ പ്രേരണ കുറ്റവും ഇയാൾക്ക് എതിരെ ചുമത്തിയിട്ടുണ്ട്.
പൊലീസ് അന്വേഷണത്തിൽ യുവാവിൻ്റെ ശല്യം കാരണമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് കണ്ടെത്തുകയായിരുന്നു. ചിറയിൻകീഴ് പുളിമൂട്ട് കടവ് സ്വദേശിയാണ് അർജുൻ. രാഖിശ്രീയുടെ മരണത്തിന് പിന്നാലെ അച്ഛൻ 28കാരനായ യുവാവിന് എതിരെ രംഗത്തെത്തുകയായിരുന്നു.

