Friday, August 30, 2024
HomeANCHUTHENGUപ്രൊഫഷണൽ പ്രോഗ്രാം ഏജന്റ്സ് ഫെഡറേഷന്റെ (PPAF) പതിനാറാമത് സംസ്ഥാന സമ്മേളനം സെപ്തംബർ 8, 9, 10...

പ്രൊഫഷണൽ പ്രോഗ്രാം ഏജന്റ്സ് ഫെഡറേഷന്റെ (PPAF) പതിനാറാമത് സംസ്ഥാന സമ്മേളനം സെപ്തംബർ 8, 9, 10 തീയതികളിൽ അഞ്ചുതെങ്ങിൽ വച്ച്.

പ്രൊഫഷണൽ പ്രോഗ്രാം ഏജന്റ്സ് ഫെഡറേഷന്റെ പതിനാറാമത് സംസ്ഥാന സമ്മേളനം സെപ്തംബർ 8, 9, 10 തീയതികളിൽ അഞ്ചുതെങ്ങ് കായിക്കരയിൽ വച്ച് സംഘടിപ്പിക്കുന്നു.

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി, 40 ഓളം കലാറൂപങ്ങൾ അണിനിരക്കുന്ന ഗംഭീര ഘോഷയാത്ര, പ്രതിനിധി സമ്മേളനം, കിടപ്പ് രോഗികൾക്ക് ധനസഹായം വിദ്യാഭ്യാസ അവാർഡ് വിതരണം – കലാപ്രതിഭകളെ ആദരിക്കൽ, വിവിധ കലാപരിപാടികൾ, മെഗാഷോ തുടങ്ങിയവ ഉണ്ടാകും.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനങ്ങളിൽ മന്ത്രിമാർ, എം.പിമാർ, എം. എൽ. എ മാർ, ത്രിതലപഞ്ചായത്ത് പ്രതിനിധികൾ, കലാ- സാംസ്ക്കാരിക പ്രവർത്തകർ, സിനിമ ടീവി താരങ്ങൾ തുടങ്ങി അനേകം പ്രമുഖർ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായുള്ള സ്വാഗതസംഘ രൂപീകരണം കഴിഞ്ഞ ഞായർ വൈകുന്നേരം നാല് മണിയ്ക്ക് കായിക്കര ആശാൻ സ്മാരകത്തിൽ വച്ച് നടന്നു.

2023 സെപ്തംബർ 8 വെള്ളി
പകൽ 4.30 മുതൽ, വിളംബരഘോഷയാത്ര. വൈകുന്നേരം 6:30 ന് ഉൽഘാടന സമ്മേളനം. രാത്രി 8 ന് തിരുവനന്തപുരം ട്രാക്സ് ന്റെ ഗാനമേള,

2023 സെപ്തംബർ 9 ശനി
രാവിലെ 8.00 ന് പതാക ഉയർത്തൽ. 6:15 ന് രജിസ്ട്രേഷൻ. രാവിലെ 10 ന് പ്രതിനിധി സമ്മേളനം. ഉച്ചക്ക് 1.00 ന് ഉച്ചഭക്ഷണം, ഉച്ചക്ക് 2.00 ന് : സമ്മേളനം തുടർച്ച. വൈകു. 5. 30 ന് ഗാനമേള, അവതരണം. സെവൻടോൺസ്, തിരുവനന്തപുരം. രാത്രി 7 ന് നാടൻപാട്ടും ദൃശ്യാവിഷ്ക്കാരവും, അവതരണം സാരഥി, തിരുവനന്തപുരം.

2023 സെപ്തംബർ 10 ഞായർ രാവിലെ 8.00 ന് നാദസ്വര കച്ചേരി, അവതരണം കൊപ്പം സുരേന്ദ്രൻ & പാർട്ടി. രാവിലെ 9 ന് സമിതികളെ പരിചയപ്പെടുത്തൽ. തുടർന്ന് ഗാനമേള. ഉച്ചക്ക് 1.00 ന് അവതരണം, നാഗർകോവിൽ മെഗാബീറ്റ്സ്. ഉച്ചയ്ക്ക് 1 ന് കായിക്കര സദ്യ. 3.00 ന് ജഗപൊഗ കോമഡിഷോ, അവതരണം സോണാറ്റ, തിരുവനന്തപുരം. രാത്രി 7 ന് പ്രശസ്ത ടി വി താരങ്ങളായ അനീഷ് സാരഥിയും അശ്വതിയും, നാൻസിയും, പത്തനംതിട്ട താളും, അവതിയും മറ്റ് പ്രമുഖ താരങ്ങളും അണിനിരക്കുന്ന മെഗാഷോ, അവതരണം ജോസ്കോ, തിരുവനന്തപുരം തുടങ്ങിയ പരിപാടികൾ ഉണ്ടായിരിക്കുമെന്ന് സംസ്ഥാന കമ്മിറ്റിക്കുവേണ്ടി ചന്ദ്രൻ ഗുരുവായൂർ, പ്രസിഡന്റ്, പ്രദീപ് വൈശാലി
ബി.എൻ സൈജുരാജ് ജനറൽ കൺവീനർ തുടങ്ങിയവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES