ചിറയിൻകീഴ് സഭവിള ശ്രീനാരായണാശ്രമത്തിൽ സ്വാമി ശാശ്വതീകാനന്ദയുടെ സ്മൃതി ദിനാചരണം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു ശാശ്വതീകാനന്ദ സ്വാമി സ്മൃതി സമ്മേളനം ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ പ്രസിഡൻ്റ് സി.വിഷ്ണു ഭക്തൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ വൈസ് പ്രസിഡൻ്റും സഭവിള ആശ്രമം കാര്യനിർവഹണ സമിതി അംഗവുമായ പ്രദീപ് സഭവിള അധ്യക്ഷനായിരുന്നു.അനുസ്മരണ പ്രഭാഷണം എസ്എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി.സീരപാണി നടത്തി. സ്വാമി ശാശ്വതീകാനന്ദയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള മികച്ച ഗുരു സന്ദേശ പ്രഭാഷകനുള്ള അവാർഡ് നിലവിൽ കേരളത്തിലും പുറത്തും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ 1000 ൽ അധികം ഗുരു പ്രഭാഷണങ്ങൾ നിർവഹിക്കുകയും ആത്മീയ പ്രഭാഷണങ്ങൾ തുടർന്നു വരികയും ചെയ്യുന്ന ഡോ.ബി.സീരപാണിക്കു യൂണിയൻ പ്രസിഡൻ്റ് സി.വിഷ്ണുഭക്തൻ കൈമാറി.യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, ആശ്രമം സെക്രട്ടറിയും കാര്യദർശിയുമായ ഡി.ജയതിലകൻ, എസ്എൻഡിപി യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി.ചിത്രാംഗദൻ,, എസ്എൻ ട്രസ്റ്റ് ബോർഡംഗം സന്തോഷ് പുതുക്കരി, ഗുരുക്ഷേത്ര ഗുരുമണ്ഡപ ജില്ല കമ്മിറ്റി ജോയിൻ്റ് സെക്രട്ടറി സുരേഷ് തിട്ടയിൽ എന്നിവർ സംസാരിച്ചു.
ശാശ്വതീകാനന്ദ സ്വാമികൾ സഭവിള ശ്രീനാരായണാശ്രമത്തിൻ്റെ വികസന പ്രവർത്തനങ്ങൾക്കു നൽകിയിട്ടുള്ള വിലപ്പെട്ട സേവനങ്ങളെ യോഗം അനുസ്മരിച്ചു.
ആശ്രമാങ്കണ ഗുരുപൂജാ ഹാളിൽ ശാശ്വതീകാന്ദന സ്വാമികളുടെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും സർവമത പ്രാർഥനയും നടന്നു.

