ചട്ട വിരുദ്ധമായ നിയമനത്തെ തുടർന്ന് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ മൂന്നോളം താത്കാലിക ജീവനക്കാരെ പിരിച്ചുവിടാൻ ഉത്തരവ്.
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ക്ലർക്ക്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഡ്രൈവർ തസ്തികയിലേയ്ക്ക് രണ്ട് മാസം മുൻപ് നടത്തിയ നിയമനങ്ങളാണ് ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഇവരെ പിരിച്ചുവിടാൻ ഉത്തരവിട്ടത്.
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ താത്കാലിക നിയമനങ്ങൾ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അഞ്ചുതെങ്ങ് സ്വദേശി നൽകിയ പരാതിയിടെ അടിസ്ഥാനത്തിലാണ് ഒമ്പുഡ്സ്മാൻ നടപടി.
നിയമന ചട്ടങ്ങൾ പാലിക്കാതെ തൊഴിൽനേടിയവരെ പിരിച്ചു വിട്ടു കൊണ്ട് എംപ്ലോയീമെന്റ് എക്സ്ചേഞ്ച് മുഖാന്തരം നിയമനം നടത്താനാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ ജസ്റ്റിസ്റ്റ് ഗോപിനാഥൻ ഉത്തരവിട്ടത്.
തൊഴിൽ നൈപുണ്യ ഉത്തരവിന്റെ
അടിസ്ഥാനത്തിൽ ഇന്ന് രാവിലെയോടെയായിരുന്നു നടപടി.

