Saturday, August 24, 2024
HomeANCHUTHENGUകുപ്രസിദ്ധ മോഷ്ടാവ് ആന്റണി അഞ്ചുതെങ്ങ് പോലീസിന്റെ പിടിയിൽ.

കുപ്രസിദ്ധ മോഷ്ടാവ് ആന്റണി അഞ്ചുതെങ്ങ് പോലീസിന്റെ പിടിയിൽ.

കുപ്രസിദ്ധ മോഷ്ടാവ് ആന്റണിയെ അഞ്ചുതെങ്ങ് പോലീസ്, തിരുവനന്തപുരം റൂറൽ DANSAF ടീമിന്റെ സഹായത്തോടെ, മോഷണം നടന്നു മൂന്ന് ദിവസങ്ങൾക്കുള്ളിൽ വളരെ വിദഗ്ദ്ധമായി അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം ടൈറ്റാനിയം ബാലനഗർ റോസ് വില്ലയിൽ നിന്നും അഴൂർ പെരുങ്കുഴി കുഴിയം കോളനി തിട്ടയിൽ വീട്ടിൽ ഫ്രാൻസിസിന്റെ മകൻ ആന്റണിയെയാണ് അഞ്ചുതെങ്ങ് പോലീസ് അറസ്റ്റ് ചെയ്തത്.

വിളഭാഗം കള്ളുഷാപ്പു ജംഗ്ഷനിൽ ഉള്ള എ.എസ് നിവാസിൽ ജൂൺ 30 വെളുപ്പിന് മുൻവശം വാതിൽ കുത്തിതുറന്നു വിലകൂടിയ വസ്തുക്കൾ മോഷണം ചെയ്ത കേസിൽ ആണ് പിടിയിൽ ആയത്.
നിരവധി മോഷണ കേസുകളിൽ പ്രതിയായിട്ടുള്ള ആന്റണിയെ ചോദ്യം ചെയ്തതിൽ കൂട്ട് പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.

സംഭവത്തെ തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.
തിരുവനന്തപുരം റൂറൽ എസ്പി ശില്പ ദേവയ്യ ഐപിഎസ് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല ഡിവൈഎസ്പി സി.ജെ മാർട്ടിൻ നർകോട്ടിക് ഡിവൈഎസ്പി വി.റ്റി രാസിത് എന്നിവരുടെ നിർദ്ദേശപ്രകാരം അഞ്ചുതെങ് ഐഎസ്എച്ഒ ജി.പ്രൈജുവിന്റെ നേതൃത്വത്തിൽ എസ്.ഐ മാഹീൻ, എ.എസ്.ഐ വിനോദ്, എസ്.സി.പി.ഒ മാരായ ഷാൻ, സജു സി.പി.ഒ മാരായ ശ്രീകുമാർ ഷഹനാസ്.
റൂറൽ DANSAF ടീമംഗങ്ങളായ എസ്. ഐ ബിജുഹക്ക് , എ.എസ്.ഐ ബിജുകുമാർ, എസ്.സി.പി.ഒ വിനീഷ്, സി.പി.ഒ സുനിൽരാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES