അഞ്ചുതെങ്ങ് ജലോത്സവം 2023 സ്വാഗതസംഘ രൂപീകരണം നാളെ. അഞ്ചുതെങ്ങ് ജലോത്സവത്തിന്റെ ഭാഗമായുള്ള പ്രാദേശിക സ്വാഗതസംഘ രൂപീകരണ യോഗ മാണ് നാളെ (ജൂലൈ 8 ശനിയാഴ്ച) വൈകുന്നേരം 3 മണിയ്ക്ക് മീരാൻകടവിൽ വച്ച് ചേരുന്നത്.
സ്വാഗതസംഘ രൂപീകരണ യോഗത്തിന്റെ
ഉദ്ഘാടനം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ലൈജു നിർവ്വഹിയ്ക്കും.
കേരള ടൂറിസം വകുപ്പ് ഡിസ്ട്രിക്ട് ടൂറിസം പ്രമോഷൻ കൗൺസിൽ (DTPC) തിരുവനന്തപുരം, അഞ്ചുതെങ്ങ് ജലോത്സവ ട്രസ്റ്റ് സംയുക്തമായി സംഘടിപ്പിക്കുന്ന ചരിത്രപ്രസിദ്ധമായ അഞ്ചുതെങ്ങ് ജലോൽസവം 2023 ആഗസ്റ്റ് 27 പുരാടം) 29 (തിരുവോണം) 30 (അവിട്ടം) ദിവസങ്ങളിൽ വിവിധ കലാപരിപാ ടികളോടുകൂടി നടത്തുവാനാണ് തീരുമാനിച്ചിട്ടുള്ളത്.
മീരാൻകടവ് ജലോത്സവസദ്യ, കയാക്കിംഗ് പ്രദർശനം മലയാളമങ്ക സംസ്ഥാനതല മത്സരം, ഉറിയടി, സ്ത്രീകളുടെ വടംവലി, വൻ അത്തപൂക്കളം ഒരുക്കൽ, കലാ കായിക മത്സര ങ്ങൾ, വിവിധ കലാപരിപാടികൾ ജലോത്സവത്തിന്റെ ഭാഗമായി ഉണ്ടാകും.

