Wednesday, August 21, 2024
HomeANCHUTHENGUമുതലപ്പൊഴിയിൽ ഇതുവരെ മരണപെട്ടവരുടെ എണ്ണം 29 തെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ.

മുതലപ്പൊഴിയിൽ ഇതുവരെ മരണപെട്ടവരുടെ എണ്ണം 29 തെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ.

അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ ഇതുവരെ മരണപെട്ടവരുടെ എണ്ണം 29 തെന്ന വിവാദ പ്രസ്താവനയുമായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ.

മുതലപ്പൊഴിയിൽ തിരയിൽപ്പെട്ട് അപകടത്തിൽപ്പെട്ട് മരണപ്പെട്ട പുതുക്കുറിശ്ചി സ്വദേശികളുടെ കുടുംബാങ്ങളെ കാണനെത്തിയ ശേഷം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു. അദ്ദേഹത്തിന്റെ വിവാദ പരാമർശം.

നിയമസഭയിൽ നൽകിയ മറുപടിയിൽ മുതല പുഴയിലെ അപകടങ്ങളിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 16 എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ഇതാണിപ്പോൾ തിരുത്തി 29 എന്നാക്കിയത്.

അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തികൾ കൊണ്ട് അപകടങ്ങൾ തുടർക്കഥയായ മുതലപ്പൊഴിയിൽ ഇതിനോടകം മരണപ്പെട്ടവരുടെ എണ്ണം 60 മുതൽ 70 വരെ എന്ന കണക്കുകൾ നിലനിൽക്കുകയാണ് വകുപ്പ് മന്ത്രിയുടെ ഈ വിവാദ പ്രസ്താവന.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES