Wednesday, August 28, 2024
HomeANCHUTHENGUകെഎൽസിഎ അഞ്ചുതെങ്ങ് ഫെറോനയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

കെഎൽസിഎ അഞ്ചുതെങ്ങ് ഫെറോനയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

കെഎൽസിഎ അഞ്ചുതെങ്ങ് ഫെറോനയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

ഫാദർ യൂജിൻ പരിക്കെതിരെയും ലാറ്റിൻ കത്തോലക്കാർക്ക് എതിരെയും എടുത്ത പോലീസ് കേസുകൾ പിൻവലിക്കുക, മുതലപ്പൊഴിയുടെ പരിഹരിച്ച് സുരക്ഷിതമായ മത്സ്യബന്ധനത്തിന് സാഹചര്യം ഒരുക്കുക,
മുതലപ്പൊഴിയിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അഞ്ചുതെങ്ങ് ഫെറോനയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്.

കെഎൽസിഎ അഞ്ചുതെങ്ങ് ഫെറോന പ്രസിഡന്റ് നെൽസൺ ഐസക്ക് അധ്യക്ഷനായ പ്രതിഷേധ ധർണ്ണയുടെ
ഉൽഘാടനം ഫാദർ ജസ്റ്റിൻ ജൂഡിൻ നിർവ്വഹിച്ചു.

പരിപാടിയിൽ അഞ്ചുതെങ് ഫെറോന വികാരി
മുഖ്യ പ്രഭാഷണം നടത്തി. കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൌൺസിൽ ജനറൽ സെക്രട്ടറി ഫാദർ തോമസ് തറയിൽ, ബീഡ് മനോജ്‌, ഫാദർ അനിൽ, ഫാദർ ജോസഫ് പ്രസാദ്
കെഎൽസിഎ രൂപത ട്രഷർ ജോഷി ജോണി, വല്ലെറിയാൻ ഐസക്ക്,
അനിത, കെഎൽസിഎ അരയത്തുരുത്തി ഇടവക പ്രസിഡന്റ് റെനി, കെഎൽസിഎ പൂത്തുറ ഇടവക പ്രസിഡന്റ്‌ ഡിക്സൺ തുടങ്ങിയവർ സംസാരിച്ചു.

മാമ്പള്ളി ഹോളിസ്പിരിറ്റ്‌ ദേവാലയത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് അഞ്ചുതെങ്ങ് ജെൻക്ഷനിൽ അവസാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES