Wednesday, August 28, 2024
HomeANCHUTHENGUഅഞ്ചുതെങ്ങിലെ നീരാവിയിൽ നിന്ന് കുടിവെള്ള പദ്ധതി, വാക്കംകുളം കുടിവെള്ള പദ്ധതികൾ അന്ന്വഷിച്ച് റിപ്പോർട്ട്‌ സമർപ്പിക്കുവാൻ ഓമ്പുഡ്സ്മാൻ...

അഞ്ചുതെങ്ങിലെ നീരാവിയിൽ നിന്ന് കുടിവെള്ള പദ്ധതി, വാക്കംകുളം കുടിവെള്ള പദ്ധതികൾ അന്ന്വഷിച്ച് റിപ്പോർട്ട്‌ സമർപ്പിക്കുവാൻ ഓമ്പുഡ്സ്മാൻ ഉത്തരവ്.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ നീരാവിയിൽ നിന്ന് കുടിവെള്ള പദ്ധതി, വാക്കംകുളം കുടിവെള്ള പദ്ധതികൾ അന്ന്വഷിച്ച് റിപ്പോർട്ട്‌ സമർപ്പിക്കുവാൻ ഓമ്പുഡ്സ്മാൻ ഉത്തരവ്.

ലക്ഷങ്ങൾ പാഴാക്കിയ പദ്ധതികളുടെ വിവരങ്ങൾ അന്ന്വഷിച്ച് റിപ്പോർട്ട്‌ സമർപ്പിക്കുവാനാണ് ഓമ്പുഡ്സ്മാൻ ഉത്തരവ്.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ 2017-18 കാലഘട്ടത്തിൽ ആവിഷ്കരിച്ച വാക്കംകുളം കുടിവെള്ള പദ്ധതിയുടെ പേരിൽ 1 കോടി രൂപ ദുരുപയോഗം ചെയ്ത കേസും, 2022-23 ലെ 30 ലക്ഷം രൂപയുടെ നീരാവിൽ നിന്ന് ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതിയും സംബന്ധിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.

സാമൂഹ്യ പ്രവർത്തകരായ അഞ്ചുതെങ്ങ് സ്വദേശികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒമ്പുഡ്സ്മാൻ ജസ്റ്റിസ് ഗോപിനാഥൻ ഉത്തരവിട്ടിട്ടുള്ളത്.

തിരുവനന്തപുരം ജില്ലാ ജോയിന്റ് ഡയറക്ടർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പരാതിക്കാർക്ക് നോട്ടീസ് നൽകി സ്ഥലം സന്ദർശിച്ച് രണ്ട് മാസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കാനാണ് നിർദ്ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES