അഞ്ചുതെങ്ങ് നിർദ്ധന രോഗിയുടെ വീട്ടിൽ വൈദ്യുത കണക്ഷൻ ലഭിയ്ക്കാത്തതിനെ തുടർന്ന് നരക ജീവിതം നയച്ച തങ്കൂട്ടൻ യാത്രയായി.
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് കായിക്കര വടക്കേ വാടയിൽ താങ്കുട്ടൻ എന്ന് വിളിക്കുന്ന ഗിരീഷ്കുമാർ (58) ആണ് ഇന്ന് ഉച്ചയോടെ മരണപ്പെട്ടത്. ഇതോടെ വൈദ്യത കണക്ഷനായുള്ള വർഷങ്ങളുടെ കാത്തിരിപ്പിനാണ് വിരാമമായാത്. രോഗം മൂർശ്ചിച്ചതിനെ തുടർന്ന് പ്രദേശവാസികളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ ദിവസങ്ങൾക്ക് മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
ഏഴ് വർഷങ്ങൾക്കു മുമ്പാണ് തന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്വന്തമായി ഒരു വീട് നിർമ്മിച്ച് ഗിരികുമാർ താമസം തുടങ്ങിയത്. കൂലിപ്പണിയ്ക്ക് പോയായിരുന്നു കുടുംബം പുലർത്തിയിരുന്നത്. അതിനാൽ തന്നെ വീടുപണി പൂർത്തിയാക്കുവാൻ വർഷങ്ങൾ വേണ്ടിവന്നു. ഇതിനിടെയാണ് അദ്ദേഹത്തിന് ഷുഗർ ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെടുന്നത്.
രോഗം മൂർശ്ചിച്ചതോടെ ഇരു കാലുകളിലേയും വിരലുകൾ മുറിച്ചുമറ്റേണ്ടതായ് വന്നു. ഇതോടെ ദൈനംദിന ജീവിതം അവതാളത്തിലാകുകയും ഭാര്യ ഉപേക്ഷിച്ചുപോകുകയുമായിരുന്നു.
ഇതോടെ ഒറ്റയ്ക്കായ ഗിരികുമാർ മാനസികമായും തകരുകയായിരുന്നു. നിലവിൽ സമീപ വാസികളുടേയും സുഹൃത്തുക്കളുടേയും സഹായത്തോടെയാണ് അദ്ദേഹം ജീവിതം തള്ളി നീക്കുന്നത്. കിടപ്പ് രോഗിയായ് മാറുന്ന അവസ്ഥയിൽ ജീവിതം നരകതുല്യമായതോടെയാണ് അദ്ദേഹം വീട്ടിൽ വൈദ്യുത കണക്ഷൻ എടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഒന്നര വർഷങ്ങൾക്ക് മുൻപാണ് കെഎസ്ഇബി യിൽ അദ്ദേഹം അപേക്ഷ സമർപ്പിച്ചത്.
എന്നാൽ ഗിരികുമാർ ബിപിഎൽ കാർഡ് ഉടമ അല്ലാത്തതിനാൽ വൈദ്യുതി കണക്ഷൻ ലഭ്യമാകുവാൻ വൻതുക കെഎസ്ഇബിയിൽ അടക്കേണ്ടിവരുമെന്നാണ് അധികൃതർ വ്യക്തമാക്കിയതോടെ തങ്കൂട്ടന്റെ വൈദ്യുത കണക്ഷനെന്ന സ്വപ്നം പൊലിയുകയായിരുന്നു.

