അഞ്ചുതെങ്ങ് മാമ്പള്ളിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആതുരാലയം തുറന്നു.
മാമ്പള്ളി ഇടവക വികാരി ജസ്റ്റിൻ ജൂഡ് ഉൽഘാടന കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു, വാർഡ് മെമ്പർ ജൂഡ് ജോർജ്ജ് തുടങ്ങിവർ സന്നിഹിതരായിരുന്നു.
തുടർന്ന് ഡോക്ടർ അനൂപ് ഇൻസൈറ്റ് കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും നടന്നു.