“ലുലു ഫാഷൻ വീക്ക് 2024” മിന്നും പ്രകടനവുമായി അഞ്ചുതെങ്ങ് സ്വദേശിനിയായ 7 വയസ്സ്കാരി കേസിയ. തിരുവനന്തപുരത്തിന്റെ ഫാഷൻ സങ്കൽപ്പങ്ങൾക്ക് ഉണർവേകി, മെയ് 15മുതൽ 20 വരെ ലുലു മാളിൽ സംഘടിപ്പിച്ച “ലുലു ഫാഷൻ വീക്ക് 2024 ലാണ് മിന്നും പ്രകടനവുമായി അഞ്ചുതെങ്ങ് സ്വദേശിനിയായ 7 വയസ്സ്കാരി കേസിയ താരമായത്.
നാഷണൽ, ഇന്റെർനാഷണൽ മോഡലുകൾ, സിനിമ സീരിയൽ രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന പരിപാടിയിൽ അഞ്ചുതെങ്ങിൽ നിന്നും ഈ ഷോയിൽ പങ്കെടുത്ത അഞ്ചുതെങ്ങ് സ്വദേശിനിയായ വയസ്സ്കാരിയാണ് മിന്നും പ്രകടങ്ങളിലൂടെ ജനശ്രദ്ധ നേടി താരമായത്.
അഞ്ചുതെങ്ങ് പുത്തെൻനട ആറാം വാർഡിൽ പഴയനട ഡോമിനിക്ക് വില്ലയിൽ ഡോമിനിക് ന്റെയും അഞ്ചുവിന്റെയും മകളും രണ്ടാം ക്ലാസ് വിദ്യാർത്ഥിയുമായ കേസിയ ഡോമനിക് രാജു (7) ആണ് തന്റെ ആദ്യ മത്സരത്തിൽ തന്നെ മിന്നും പ്രകടനം കാഴ്ചവച്ചത്.
ഏപ്രിൽ 27 ന് നടന്ന ഫസ്റ്റ് ഓഡിഷനിൽ സെലക്ട് ആവുകയും പിന്നീട് 13 നു നടന്ന കോസ്റ്റ്യൂം സെലെക്ഷനിലും വിജയിച്ചതോടെയാണ് കേസിയയ്ക്ക് ഫൈനൽ മത്സരത്തിന് അവസരം ലഭിച്ചത്.

