അഞ്ചുതെങ്ങിൽ കിടപ്പ് രോഗി കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ചുതെങ്ങ് കായിക്കര ചോനതിട്ടയിൽ സുഭാഷ് (72) ആണ് കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ബ്ലേഡ് ഉപയോഗിച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്. കഴുത്തിൽ ആഴത്തിലുള്ള മൂന്നോളം മുറിവുകൾ ഉണ്ട്.
പെയിന്റിംഗ് തെഴിലാളിയായിരുന്ന സുഭാഷ് കുറച്ച് നാളുകളായി കുടൽ സംബന്ധമായ അസുഖങ്ങളെ തുടർന്ന് അവശനിലയിലേക്ക് നീങ്ങുകയും പരസഹായമില്ലാതെ സ്വന്തം കാര്യങ്ങൾ നോക്കാൻ കഴിയാത്ത അവസ്ഥയിലാകുകയുമായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുഭാഷിനെ സംസാര ശേഷിക്കും കര്യമായ തടസ്സങ്ങൾ കണ്ടുതുടങ്ങിയതോടെ, സുഭാഷ് മാനസികമായും തകർന്ന അവസ്ഥയിലേക്ക് ൻ നീങ്ങുകയുമായിരുന്നു. തുടർന്ന്, ബന്ധുക്കളും കൈവിട്ടതോടെയാണ് സുഭാഷ് ആത്മഹത്യാശ്രമം നടത്തിയതെന്നാണ് സൂചന.
ഇന്ന് രാവിലെ ആയിരുന്നു സംഭവം. കായിക്കരയിലെ വീട്ടിലെ കിടപ്പ് മുറിയിൽ സുഭാഷിനെ കഴുത്ത് മുറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ബിന്ധുക്കൾ നാട്ടുകാരെ വിവരം അറിയിക്കുകയും, ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുകയും, തുടർന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുവാൻ നിർദ്ദേശിക്കുകയുമായിരുന്നു.
എന്നാൽ, മെഡിക്കൽ കോളേജിലേക്ക് കൂട്ട്പോകുവാൻ ബന്ധുക്കൾ തയ്യാറാകാത്തത് ഏറെ നേരം അനിശ്ചിതത്വം സൃഷ്ടിച്ചു. തുടർന്ന് സുഭാഷിനെ നാട്ടുകരുടെ നേതൃത്വത്തിൽ വർക്കല സർജ്ജിക്കൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുകയായിരുന്നു.
തുടർന്ന് നടത്തിയ അടിയന്തര ശസ്ത്രക്രിയയിലൂടെ രോഗി അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോഴും രോഗിയോടൊപ്പം ബന്ധുക്കൾ ഇല്ലാത്തത് ഹോസ്പിറ്റൽ നടപടിക്രമങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്.
അഞ്ചുതെങ്ങ് പോലീസ് വീട്ടിലെത്തി മൊഴിയെടുത്തു.

