Tuesday, August 27, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് പോസ്റ്റോഫീസ് വളവിൽ ദിവസങ്ങളായ് കണ്ടെയ്നർ വാഹനം പാർക്ക്ചെയ്തത് അപകടക്കെണിയാകുന്നു.

അഞ്ചുതെങ്ങ് പോസ്റ്റോഫീസ് വളവിൽ ദിവസങ്ങളായ് കണ്ടെയ്നർ വാഹനം പാർക്ക്ചെയ്തത് അപകടക്കെണിയാകുന്നു.

അഞ്ചുതെങ്ങ് പോസ്റ്റ്‌ഓഫീസ് വളവിൽ ദിവസങ്ങളായ് കണ്ടെയ്നർ വാഹനം പാർക്ക്ചെയ്തത് അപകടക്കെണിയാകുന്നു. വാഹനം ഒരാഴ്ചകാലമായി ഇവിടെ ഉപേക്ഷിയ്ക്കപ്പെട്ട നിലയിൽ കാണപ്പെടുന്നതായാണ് നാട്ടുകാർ പറയുന്നത്.

വാഹനം കടയ്ക്കാവൂർ അഞ്ചുതെങ്ങ് പ്രധാന റോഡിലാണ് KL32N6116 എന്ന രെജിസ്ട്രേഷൻ നമ്പറിലുള്ള വാഹനം
പാർക്ക് ചെയ്തിരിക്കുന്നത്.

ഈ പ്രദേശത്ത് റോഡിന് വീതി കൂട്ടിയതോടെ കാൽനടയാത്രപോലും ദുഷ്‌കരമാകുന്ന സാഹചര്യം നിലനിൽക്കുമ്പോഴാണ് കൊടും വളവിലെ ഈ അശ്രദ്ധമായ പാർക്കിങ്.

തന്മൂലം അഞ്ചുതെങ്ങിൽ നിന്ന് കടയ്ക്കാവൂർ ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾക്ക് ഇത് വളരെയേറെ ബുദ്ധിമുട്ടുകൾ സൃഷ്ട്ടിയ്ക്കുന്നതായി വാഹനയാത്രികരും പറയുന്നു. വളവിൽ പ്രവേശിയ്ക്കുമ്പോൾ മാത്രമാണ് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനം കാണുവാൻ കഴിയുന്നതെന്നും ഇത് ഒരുപക്ഷെ വൻ അപകടങ്ങൾക്ക് പോലും കാരണമായേക്കാവുമെന്നാണ് നാട്ടുകാർ പറയുന്നത്.

വാഹനത്തിന്റെ ഉടമസ്ഥൻ ആരാണെന്നതെപ്പറ്റി നാട്ടുകാരിൽ ചിലർ അന്വേഷിച്ചിരുന്നുവെങ്കിലും ഉടമയെ മനസ്സിലാക്കുവാൻ സാധിച്ചിട്ടില്ലെന്നാണ് സൂചന

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES