അഞ്ചുതെങ്ങ് ജെൻക്ഷന് സമീപം വൈദ്യുത പോസ്റ്റിൽ ഉണ്ടായ തീപിടുത്തത്തിൽ കെഎസ്ഇബി അധികൃതരുടെ ഇടപെടൽ വൻ ദുരന്തം ഒഴുവാക്കി.
ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. അഞ്ചുതെങ്ങ് ജെൻക്ഷൻ – മുതലപ്പൊഴി റോഡിൽ അഞ്ചുതെങ്ങ് ജെക്ഷനിൽ നിന്ന് നൂറ് മീറ്റർ ചുറ്റളവിലായിരുന്നു സംഭവം.
രാത്രിയോടെ വൈദ്യുത പോസ്റ്റിൽ തീ പടരുകയായിരുന്നു. പോസ്റ്റിലെ വൈദ്യുത കേബിൾ ജെൻക്ഷൻ ബോക്സിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
തീപിടുത്തം സംഭവിച്ച ഉടൻ തന്നെ പ്രദേശവാസികളിൽ ചിലർ കടയ്ക്കാവൂർ കെഎസ്ഇബി അധികൃതരെ വിവരം അറിയിക്കുകയും ഉടൻതന്നെ ഇവർ അപകടസ്ഥലത്തെത്തി മെയിൻ പവർ ഓഫ് ചെയ്തതും ഒരു വൻ ദുരന്തം ഒഴുവാക്കുകയായിരുന്നു.
വീടുകൾ തിങ്ങിനിറഞ്ഞ മേഖലയിലെ അപ്രതീക്ഷിത തീപിടുത്തം പ്രദേശവാസികളിൽ ഭീതി പടർത്തിയതിനെതുടർന്ന് പ്രദേശവാസികൾ വീടുവിട്ട് പുറത്തേക്ക് ഇറങ്ങിയത്, വളരെ നേരം മേഖലയിൽ ആശങ്കപടർത്തി.