Wednesday, August 28, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിന്റെയും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ കാൻസർ രോഗ നിർണ്ണയ ക്യാമ്പിന്...

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിന്റെയും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ കാൻസർ രോഗ നിർണ്ണയ ക്യാമ്പിന് തുടക്കമായി.

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിന്റെയും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ കാൻസർ രോഗ നിർണ്ണയ ക്യാമ്പിന് തുടക്കമായി. തിരുവനന്തപുരം റിജയണൽ കാൻസർ സെന്ററിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം നേതൃത്വം നൽകുന്ന സൗജന്യ കാൻസർ രോഗ നിർണയ ക്യാമ്പിനാണ് തുടക്കമായത്.

നവംബർ 15, 22 തീയതികളിലായ് സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം ഇന്ന് രാവിലെ അഞ്ചുതെങ്ങ് സാമൂഹ്യ ആരോഗകേന്ദ്രത്തിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ലൈജു നിർവ്വഹിച്ചു.

ചടങ്ങിൽ ആരൊക്കെ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജ ബോസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബി എൻ സൈജു രാജ്, ഫ്ലോറൻസ്, ഡോൺബോസ്കോ, ഡോക്ടർ അനിൽകുമാർ, സജു തുടങ്ങിയവർ പങ്കെടുത്തു.

ഇന്ന് നടക്കുന്ന ക്യാമ്പിൽ വാർഡ്‌ 6 മുതൽ 12 വരെയുള്ളവർക്കും, നവംബർ 22 ന് കായിക്കര ആശാൻസ്മാരക ഹാളിൽ വച്ച് 1 മുതൽ 5 വരെ 13,14 വാർഡിലുള്ളവർക്കുമാണ് സൗജന്യ രോഗ നിർണ്ണയത്തിന് അവസരം ഒരുക്കിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES