Wednesday, August 28, 2024
HomeANCHUTHENGUസംസ്ഥാന സ്കൂൾ കായികമേളയിൽ ബ്ലോക്സിങ്ങ് മത്സരത്തിൽ അഞ്ചുതെങ്ങ് സ്വദേശിക്ക് സ്വർണ്ണം.

സംസ്ഥാന സ്കൂൾ കായികമേളയിൽ ബ്ലോക്സിങ്ങ് മത്സരത്തിൽ അഞ്ചുതെങ്ങ് സ്വദേശിക്ക് സ്വർണ്ണം.

സംസ്ഥാന സ്കൂൾ കായികമേളയിൽ ബ്ലോക്സിങ്ങ് മത്സരത്തിൽ അഞ്ചുതെങ്ങ് സ്വദേശിക്ക് സ്വർണ്ണം. അഞ്ചുതെങ്ങ് ഞാറത്തുപറമ്പ് (ചമ്പാവ്) സ്വദേശികളായ ജേക്കബിന്റെയും ടെൽമയുടെയും മകൻ ജെയ്സൺ ജേക്കബാണ് നവംബർ 8,9,10 തീയതികളിൽ കണ്ണൂരിൽ വച്ചു നടന്ന സംസ്ഥാന സ്ക്കൂൾ കായികമേളയിൽ ബോക്സിങ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വച്ച് ഗോൾഡ് മെഡൽ കരസ്ഥമാക്കിയത്.

ഇത് തുടർച്ചയായ രണ്ടാം തവണയാണ് ജെയ്സൺ മെഡൽ കരസ്ഥമാക്കുന്നത്. ആറ്റിങ്ങൽ ബോയ്സ് ഹായർസക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്.

നിലവിൽ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ കീഴിൽ ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിലാണ് പരിശീലനം നടത്തിവരുന്നത്. അടുത്തത്, നാഷണൽ മെഡൽ നേടാനുള്ള കഠിന ശ്രമത്തിലാണ് ജെയ്‌സൺ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES