Wednesday, August 28, 2024
HomeAATINGALചിറയിൻകീഴ് സഭവിള ശ്രീനാരായണാശ്രമത്തിൽ പ്രതിമാസ സത്സംഗ സംഗമത്തിനു ഭക്തിനിർഭരമായ തുടക്കം.

ചിറയിൻകീഴ് സഭവിള ശ്രീനാരായണാശ്രമത്തിൽ പ്രതിമാസ സത്സംഗ സംഗമത്തിനു ഭക്തിനിർഭരമായ തുടക്കം.

ചിറയിൻകീഴ് സഭവിള ശ്രീനാരായണശ്രമത്തിൽ പ്രതിമാസ സത്സംഗ സംഗമത്തിനു ഭക്തിനിർഭരമായ തുടക്കം. ആശ്രമം വനിതാ ഭക്തജന സമിതിയുടെ നേതൃത്വത്തിൽ പുനരാരംഭിച്ച സത്സംഗ ചടങ്ങുകളിൽ നൂറുക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു.

രാവിലെ ആശ്രമാങ്കണത്തിലെ ദീപ പ്രതിഷ്ഠാ സന്നിധിയിലും ഗുരു പ്രതിഷ്ഠാ ശ്രീസരസ്വതീ മണ്ഡപങ്ങളിലും വിരേഷാൽ പൂജകളോടെയാണു . സത്സംഗത്തിനു തുടക്കമായത്. പ്രമുഖ ഗുരുസന്ദേശ പ്രഭാഷകയും എസ്എൻഡിപി യോഗം വനിതാ സംഘം കോ ഓർഡിനേറ്ററുമായ രമണി ടീച്ചർ വക്കത്തിനു സമ്പൂർണ ഗുരുദേവ കൃതികൾ യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി കൈമാറി സത്സംഗ സംഗമം ഉദ്ഘാടനം ചെയ്തു.

സഭവിള ആശ്രമം വനിതാ ഭക്ത ജന സമിതി പ്രസിഡന്റ് ഷീല മനോഹരൻ അധ്യക്ഷത വഹിച്ചു യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി. ചിത്രാംഗദൻ, എസ്എൻ ട്രസ്റ്റ് ബോർഡംഗം ബൈജു തോന്നയ്ക്കൽ, വനിതാ സംഘം യൂണിയൻ സെക്രട്ടറി ഷീല സോമൻ, ജോയിന്റ് സെകട്ടറി ശ്രീജ അജയൻ , ട്രഷറർ ഉദയകുമാരി വക്കം,ആശ്രമം കാര്യദർശി ഡി. ജയതിലകൻ, പ്രസിഡന്റ് സുഭാഷ്, വനിതാ ഭക്തജന സമിതി ഭാരവാഹികളായ അമ്പിളി അശോകൻ, സുനിത ജയതിലകൻ, ശ്രീവേണി ശുശ്രുതൻ, ഷെർളി പ്രകാശ്, ലാലി ബിന്ദു ശുശ്രുതൻ എന്നിവർ സംസാരിച്ചു.

ഭക്തജന സമിതി സെക്രട്ടറി വിജയ അനിൽകുമാർ സ്വാഗതവും ട്രഷറർ അമ്പിളി അശോകൻ നന്ദിയും പറഞ്ഞു. ആശ്രമത്തിൽ നേരത്തെ നടന്നു വന്നിരുന്നതും നാലു വർഷങ്ങൾക്കു മുൻപു നിന്നു പോയതുമായ സത്സംഗ സംഗമം ചിറയിൻകീഴ് എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ ആശ്രമം കേന്ദ്രീകരിച്ചു വനിതാ ഭക്തജന സമിതി രൂപീകരിച്ചാണു വീണ്ടും പുനരാരംഭിച്ചിട്ടുള്ളത്. എല്ലാ മാസവും രണ്ടാം ശനിയാഴ്ച കഴിഞ്ഞുള്ള ഞായറാഴ്ചകളിൽ സത്സംഗം നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES