വനിതാകമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തീരദേശ ക്യാമ്പിൻ്റെ ഭാഗമായി അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ ഗൃഹസന്ദർശന പരിപാടി സംഘടിപ്പിച്ചു.
തീരദേശത്തെ സ്ത്രീ കളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനായി വനിതാകമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ഗൃഹ സന്ദർശന പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയുടെ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കിടപ്പുരോഗികൾ, മാനസിക വെല്ലുവിളി നേരിടുന്നവർ ജീവിതശൈലി രോഗങ്ങൾ ബാധിച്ചവർ എന്നിവരെ വീടുകളിലെത്തി സന്ദർശിച്ചു.
വനിതാകമ്മീഷൻ അംഗങ്ങളായ വി ആർ മഹിളാമണി, എലിസബത്ത് മാമ്മൻ മത്തായി, അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ വി ലൈജു, സ്റ്റീഫൻ ലൂയിസ്, എൻ ദിവ്യ, എ ആർ അർച്ചന, അതുല്യ, കനക , രജില എന്നിവർ ഒപ്പമുണ്ടായിരുന്നു.

