നവ കേരള സദസിന്റെ പ്രചരണാർത്ഥം സിപിഐ(എം) അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി “സ്നേഹസന്ധ്യ” സംഘടിപ്പിക്കുന്നു.
നവകേരള സൃഷ്ടി എന്ന ചരിത്രപരമായ ആശയത്തെ മുൻനിർത്തി കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നേത്യത്വത്തിൽ നടക്കുന്ന നവകേരള സദസ്സിൻ്റെ പ്രചരണാർത്ഥമാണ് സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ “സ്നേഹസന്ധ്യ” സംഘടിപ്പിക്കുന്നത്.
പരിപാടി ഡിസംബർ 09 ശനിയാഴ്‌ച വൈകുന്നേരം 5 മണിക്ക് അഞ്ചുതെങ്ങ് ജംഗ്ഷനിൽ CPI(M) കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും.
അഡ്വ. വി. ജോയി (തിരുജില്ലാ സെക്രട്ടറി), ആർ. രാമു, ആർ. സുഭാഷ്, അഡ്വ. ഷൈലജബീഗം, അഡ്വ. എസ്.ലെനിൻ, അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി. പയസ്, വി. ലൈജു, ആർ.ജെറാൾഡ്, ലിജാ ബോസ് എന്നിവർ പങ്കെടുക്കും. ചടങ്ങിൽ വെച്ച് കേരള സർവ്വകലാശാല യൂണിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട വിജയ് വിമലിനെ അനുമോദിക്കും.

