Tuesday, August 20, 2024
HomeANCHUTHENGUബിരുദാനന്ദര ബിരുദ പരീക്ഷയിൽ അഞ്ചുതെങ്ങ് സ്വദേശിനിക്ക് മൂന്നാം റാങ്ക്.

ബിരുദാനന്ദര ബിരുദ പരീക്ഷയിൽ അഞ്ചുതെങ്ങ് സ്വദേശിനിക്ക് മൂന്നാം റാങ്ക്.

ബിരുദാനന്ദര ബിരുദ പരീക്ഷയിൽ അഞ്ചുതെങ്ങ് സ്വദേശിനിക്ക് മൂന്നാം റാങ്ക്.
കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ നിന്ന് എം എ ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് ബിരിദാനന്ദര ബിരുദ പരീക്ഷയിലാണ് അഞ്ചുതെങ്ങ് കായിക്കര സ്വദേശിനി മൂന്നാം റാങ്ക് കരസ്ഥമാക്കിയത്.

അഞ്ചുതെങ്ങ് കായിക്കര വാഴവിളയിൽ ആകാശ് – ബീന ദമ്പതികളുടെ മകൾ ആവണി ആകാശാണ് ഈ അഭിമാന നേട്ടത്തിന് അർഹയായത്.

ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി തലത്തിൽ നടന്ന നാഷണൽ ടഗ് ഓഫ് വാർ മത്സരത്തിൽ കേന്ദ്ര സർവകലാശാലയെ പ്രതിനിധീകരിച്ച ടീമിന്റെ ക്യാപ്റ്റനുമായിരുന്ന ആവണി ആകാശ്, കായിക ഇനങ്ങളിൽ സ്ഥിര വ്യക്തിഗത ചാമ്പ്യനുമാണ്. കൂടാതെ, സി.ബി.എസ്.സി സ്കൂൾ സ്റ്റേറ്റ് അതിലേറ്റിക് മീറ്റ് ജാവലിങ് ത്രോ മത്സരത്തിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES