അഞ്ചുതെങ്ങ് മുണ്ട്തുറയിൽ അമിതവേഗത്തിൽ വന്ന ഇരുചക്രവാഹനം ഇലക്ട്രിക് പോസ്റ്റ് ഇടിച്ചുതകർത്തു. ഇന്ന് വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.
വർക്കല നിന്നും കടയ്ക്കാവൂരിലേക്ക് പോകുകയായിരുന്ന KL81 യമഹ R15 ആണ് അപകടത്തിൽ ൽപ്പെട്ടത്. ഇടിയുടെ ആഖാതത്തിൽ റോഡിന്റെ ഇടത്ഭാഗത്തുനിന്ന കോൺക്രീറ്റ് പോസ്റ്റ് മൂന്ന് കഷ്ണങ്ങളായ് ഒടിഞ്ഞു മാറുകയായിരുന്നു.
മുഖത്തും കാലിനും ഗുരുതര പരിക്കേറ്റയാളെ ഉടൻ തന്നെ സ്വകാര്യ ആംബുലൻസിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി. കടയ്ക്കാവൂർ KSEB ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.

