Wednesday, August 28, 2024
HomeAATINGALആറ്റിങ്ങലിൽ ഭാര്യാ മാതാവിനെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി.

ആറ്റിങ്ങലിൽ ഭാര്യാ മാതാവിനെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി.

ആറ്റിങ്ങലിൽ ഭാര്യാ മാതാവിനെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ആറ്റിങ്ങൽ രേണുക
അപ്പാർട്ട്മെന്റിൽ ഇന്നലെ രാത്രിയാണ് സംഭവം.

ആറ്റിങ്ങൽ കരിച്ചിയിൽ തെങ്ങുവിളാകത്ത് വീട്ടിൽ നിന്നും ആറ്റിങ്ങലിലെ രേണുക അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന ബാബുവിന്റെ ഭാര്യ പ്രീത(55)യെയാണ്, ഇവരുടെ മൂത്ത മകൾ ബിന്ധ്യയുടെ ഭർത്താവ് അനിൽ രാത്രി 11
മണിയോടുകൂടി അപ്പാർട്ട്മെന്റ്റിൽ എത്തി ചുറ്റികകൊണ്ട് തലയ്ക്കടിച്ചത്.ഗുരുതരമായി പരിക്കേറ്റ പ്രീതയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരണപ്പെടുകയായിരുന്നു. സംഭവം നടക്കുമ്പോൾ ബാബുവും പ്രീതയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

കഴിഞ്ഞ നാല് മാസമായി ബിന്ധ്യയും അനിലും തമ്മിൽ വിവാഹ മോചന കേസ് നടക്കുന്നതായും അനിലിനെ ഭയന്ന് ഭാര്യ ബിന്ദ്യ രണ്ടു കുട്ടികളുമായി പള്ളിപ്പുറത്തുള്ള ഫ്ലാറ്റിലാണ് താമസിച്ചു വരുന്നതെന്നുമാണ് വിവരം. ആറ്റിങ്ങൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു. പ്രതി പോലീസ് കസ്റ്റഡിയിൽ എന്ന് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES