Wednesday, August 28, 2024
HomeANCHUTHENGUമാമ്പള്ളി കടപ്പുറം കേന്ദ്രീകരിച്ച് അനധികൃത മദ്യവിൽപ്പന : പ്രതി പിടിയിൽ.

മാമ്പള്ളി കടപ്പുറം കേന്ദ്രീകരിച്ച് അനധികൃത മദ്യവിൽപ്പന : പ്രതി പിടിയിൽ.

അഞ്ചുതെങ്ങ് മാമ്പള്ളി കടപ്പുറത്ത് അനധികൃത മദ്യവിൽപ്പന നടക്കുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചുതെങ്ങ് പോലീസ് നടത്തിയ പരിശോധനയിൽ മാമ്പള്ളി പുതുമണൽ പുരയിടം വീട്ടിൽ നിന്നും അനധികൃതമായി വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 15 ലിറ്റർ വിദേശമദ്യം പിടികൂടി

മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ജെയിംസ് വയസ്സ് 69 നെ അറസ്റ്റു ചെയ്ത് വർക്കല കോടതിയിൽ ഹാജരാക്കി റിമാന്റെ ചെയ്തു.

ആറ്റിങ്ങൽ DYSP യുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ SHO ചന്ദ്രദാസ്, SI സജീവ്, Scpo മാരായ മനോജ്, സജു, Cpo മാരായ ഷിജു, വിഷ്ണു എന്നിവർ ചേർന്നാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന മദ്യം കണ്ടെടുത്ത് പ്രതിയെ പിടികൂടിയത്. തുടർന്നും പള്ളി കമ്മിറ്റിയുടേയും കടലോര ജാഗ്രതസമിതിയുടെയും സഹകരണത്തോടു കൂടി പോലീസ് റെയ്ഡും മറ്റ് ശക്തമായ നിയമ നടപടികളും സ്വീകരിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES