Monday, August 26, 2024
HomeCRIME & POLICEവർക്കല അയിരൂരിൽ പോക്സോ കേസിൽ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ.

വർക്കല അയിരൂരിൽ പോക്സോ കേസിൽ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ.

പോക്സോ കേസിൽ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ. അയിരൂർ സ്വദേശി പ്രകാശ് (55) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. ഇയാൾ പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിലെ വെഹിക്കിൾ സുപ്രവൈസർ കൂടിയാണ്.

17 കാരിയായ പെൺകുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന ഇയാൾ പെൺകുട്ടിയെ 10 വയസ്സ് പ്രായം മുതൽ തന്നെ പലവട്ടം ശാരീരികമായി ഉപദ്രവിച്ചിരുന്നു. കുട്ടിയുടെ വീട്ടിലും പ്രകാശിന്റെ വീട്ടിലും വച്ച് കുട്ടിയെ ഉപദ്രവിച്ചതായാണ് കുട്ടിയുടെ മൊഴി.

കുട്ടിയുടെ പെരുമാറ്റത്തിൽ സാരമായ വ്യത്യാസം കണ്ടതോടെ അധ്യാപകർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും തുടർന്ന് നടത്തിയ കൗണ്സിലിംഗിൽ പ്രകാശ് തന്നെ ശാരീരികമായി ചൂഷണം ചെയ്തിരുന്നു എന്ന് കുട്ടി വെളിപ്പെടുത്തുകയുമാണ് ഉണ്ടായത്. തുടർന്ന് കുട്ടിയുടെ മൊഴിയുടെയും രക്ഷകർത്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അയിരൂർ പോലീസ് കേസെടുക്കുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിൽ ആയ പ്രകാശിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES