Thursday, August 29, 2024
HomeKERALAമരം മുറിക്കിടെ പക്ഷികൾ ചത്ത സംഭവത്തിൽ കരാറുകാർക്കെതിരെ നടപടി.

മരം മുറിക്കിടെ പക്ഷികൾ ചത്ത സംഭവത്തിൽ കരാറുകാർക്കെതിരെ നടപടി.

മലപ്പുറത്തു ദേശീയ പാത വികസനത്തിന് വേണ്ടി മരം മുറിക്കുന്നതിനിടെ നിരവധി പക്ഷികൾ ചത്തു പോയ സംഭവത്തിൽ കരാറുകാർക്കെതിരെ നടപടി. കേസെടുക്കാൻ വനം കരാറുകാർക്കെതിരെ വകുപ്പ് തീരുമാനിച്ചു. ഷെഡ്യൂൾ 4 ൽ പ്പെട്ട അമ്പതിലേറെ നീർക്കാക്ക കുഞ്ഞുങ്ങൾ ജീവൻ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം.

വന്യജീവി സംരക്ഷണം നിയമ പ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്യുക. മുട്ട വിരിഞ്ഞ ശേഷം , പക്ഷിക്കുഞ്ഞുങ്ങൾക്ക് പറക്കാനായ ശേഷമേ മരം മുറിക്കാവൂ എന്ന കർശന നിർദേശങ്ങൾ നിലനിൽക്കുന്നുണ്ട്.

ഇത് കരാറുകാരൻ ലംഘിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പിന്റെ നടപടി. വനം വകുപ്പ് ഇന്ന് പ്രദേശവാസികളിൽ നിന്നും വിശദമൊഴി എടുക്കും.

വീഡിയോ : https://youtube.com/shorts/Vaebwa3eXgc?feature=share

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES