Wednesday, August 28, 2024
HomeANCHUTHENGUകുടിവെള്ളക്ഷാമം രൂക്ഷം : അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഓഫീസിന് കോൺഗ്രസ്സ് പ്രവർത്തകർ പൂട്ടിട്ടു.

കുടിവെള്ളക്ഷാമം രൂക്ഷം : അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഓഫീസിന് കോൺഗ്രസ്സ് പ്രവർത്തകർ പൂട്ടിട്ടു.

കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടർന്ന് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഓഫീസിന് കോൺഗ്രസ്സ് പ്രവർത്തകർ പൂട്ടിട്ടു. അഞ്ചുതെങ്ങ് മേഖലയിൽ കഴിഞ്ഞ പതിനൊന്ന് ദിവസമായി കുടിവെള്ളം ലഭ്യമാകാത്തതിനെ തുടർന്നാണ് കോൺഗ്രസ്സ് അഞ്ചുതെങ്ങ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സൂചകമായി ഗ്രാമ പഞ്ചായത്ത് ഓഫീസിന് പൂട്ടിട്ടത്.

പൈപ്പ് വെള്ളം മാത്രം ഏക ആശ്രയമായ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ അനാവശ്യ പദ്ധതികൾക്ക് വേണ്ടി പണം ചിലവഴിക്കുന്ന ഭരണസമിതി, നാട്ടിൽ കുടിവെള്ളം എത്തിക്കുന്നതിൽ ചിലവാകുന്ന കാശിന്റെ നൂലാമാലകൾ പറഞ്ഞു തടി തപ്പാൻ ശ്രമിക്കുകയാണ്, കുടിവെള്ളം മുടങ്ങിയ, പ്രദേശങ്ങളിൽ ടാങ്കറിൽ കുടിവെള്ളം എത്തിക്കാനുള്ള ശ്രമങ്ങൾപോലും ഉണ്ടാകാത്തതിനെ തുടർന്നാണ് പഞ്ചായത്ത്‌ ഓഫീസ് ജീവനക്കാരെ ഉൾപ്പെടെയുള്ളവരെ പൂട്ടിയിട്ടുകൊണ്ടുള്ള പ്രതിഷേധ പരിപാടിയുമായി കോൺഗ്രസ്സ് രംഗത്ത് വന്നത്.

മണ്ഡലം പ്രസിഡണ്ട് ജൂഡ് ജോർജ് പാർലമെൻറ് പാർട്ടി ലീഡർ യേശുദാസ് സ്റ്റീഫൻ, ഷെറിൻ ജോൺ, നൗഷാദ്, പഞ്ചായത്ത് മെമ്പർമാരായ ദിവ്യ, ശീമാലെനിൻ എന്നിവർ പ്രതിഷേധത്തിനു നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES