കവിതാരചനയിൽ കുമാരനാശാനെ വളരെയേറെ സ്വാധീനിച്ച ഒരിടമാണ് അഞ്ചുതെങ്ങ് നെടുങ്ങണ്ടയിലെ ചെമ്പകമരവും പ്രകൃതി സൗന്ദര്യവും. ഇവിടത്തെ ചെമ്പകമരത്തിന് 250 വർഷത്തിൽപ്പരം പഴക്കമുണ്ട്.
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ നെടുങ്ങണ്ട അരിയിട്ടുക ന്നിലാണ് ഈ ചെമ്പകത്തറ സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്ന്നോക്കിയാൽ അകലെ അറബിക്കടൽ അരിയിട്ടകുന്നിനും കടലിനുമിടയിൽ നിരനിരയായി തലയുയർത്തിനിൽക്കുന്ന കൽപ്പക വൃക്ഷങ്ങൾ കാണാം. മറുവശത്ത് വിദൂതരയിൽ നീണ്ടുനിവർന്നുകിടക്കുന്ന കുന്നിൻ നിരകളും മനോഹരമായ കാഴ്ചക ളാണ്.
കൂടാതെ, കൽപ്പകവൃക്ഷകൂട്ടവും അഞ്ചുതെങ്ങ് കായലും കായലിന് മദ്ധ്യേ പൊന്നുംതുരുത്ത് എന്നറിയപ്പെടുന്ന നാലുവശവും കായലാൽ ചുറ്റപ്പെട്ടിരിക്കുന്ന ശിവപാർവ്വതി വിഷ്ണു ക്ഷേത്രവും അപൂർവ്വമായ ദൃശ്യവിരുന്നേകുന്നു. ആശാൻ്റെ ചെറുപ്രായത്തിൽ അരിയിട്ടുകുന്നിന് മുകളിലുള്ള ഈ ചെമ്പകത്തറയിൽ വിശ്രമിക്കുവാൻ വന്നിരിക്കുകയും, ഇരുവശങ്ങളിലുമുള്ള പ്രകൃതിരമണീയത ആസ്വദിക്കുമെന്നും അപ്പോൾ മനസ്സിൽ വരുന്ന കവിതകൾ ചെറു പേപ്പറുകളിൽ എഴുതിയശേഷം ചുരുട്ടി കാറ്റിൽ പറത്തുമായിരു ന്നുവെന്നും ആശാൻ തന്നെ പറഞ്ഞിട്ടുണ്ട്.
നാട്ടിന്റെ പല ഭാഗങ്ങളിൽ നിന്നും സാഹിത്യകാരന്മാരും സാഹിത്യപ്രേമികളും ഇവിടെയുള്ള ഇരുചെമ്പക ചുവിടുകളിലിരുന്ന് പ്രകൃതിസൗന്ദര്യം ആ സ്വദിക്കുകയും കവിതാചർച്ചകൾ നടത്തുന്നതും പതിവാണ്.
ചരിത്രപ്രാധാന്യമുള്ള ഈ സ്ഥലവും വൃക്ഷവും ജൈവപ്രാധാന്യത്തോടെ സംരക്ഷിക്കുന്നതിനായി 2022 ൽ 4 ലക്ഷം രൂപ ജൈവവൈവിധ്യ ബോർഡ് അനുവദിച്ചതൊഴിച്ചാൽ ഈ മേഖലയുടെ വികസനത്തിനായി കാര്യമായ ഒരു പദ്ധതികളും കൊണ്ടുവരുവാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

