Thursday, August 29, 2024
HomeANCHUTHENGUകാത്തിരിപ്പിനൊടുവിൽ അഞ്ചുതെങ്ങ് പോലീസിന് പുതിയ വാഹനം ലഭിച്ചു.

കാത്തിരിപ്പിനൊടുവിൽ അഞ്ചുതെങ്ങ് പോലീസിന് പുതിയ വാഹനം ലഭിച്ചു.

പരാതികൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ അഞ്ചുതെങ്ങ് പോലീസിന് പുതിയ വാഹനം ലഭ്യമായി. ഇതോടെ അഞ്ചുതെങ്ങ് പോലീസ് മാസങ്ങളായുള്ള ദുരിതത്തിനാണ് അറുതി ആയിരിക്കുന്നത്.

അഞ്ചുതെങ്ങ് പോലീസ്തോ സ്റ്റേഷൻ പണിമുടക്ക് പതിവാക്കിയത് പ്രദേശത്ത് വൻ തോതിൽ ലഹരിവിൽപ്പനയ്ക്കും സാമൂഹ്യവിരുദ്ധ ശല്യങ്ങൾക്കും കാർണമായിരുന്നു. തുടർന്നാണ് അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷന് പുതിയ വാഹനം അനുവദിയ്ക്കണമെന്ന ആവിശ്യം ശക്തമായി ഉയർന്നു വരുകയായിരുന്നു, ഇതേ തുടർന്നാണ് ഇപ്പോൾ അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷന് പുതിയ വാഹനം ലഭ്യമായിരിക്കുന്നത്.

KL01CX5254 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബൊലേറോ ഇനത്തിൽപ്പെട്ട വാഹനമാണ് അഞ്ചുതെങ്ങ് പോലീസിന് ലഭ്യമായത്.

പദ്ധതി വിഹിതം, പോലീസിന്റെ ആധുനീകരണത്തിനുള്ള ഫണ്ട്, കേരള റോഡ് സേഫ്റ്റി ഫണ്ട് എന്നിവയിൽ നിന്ന് 28 കോടി രൂപ മുടക്കി കഴിഞ്ഞ മാർച്ച്‌ 15 നാണ് വാഹനങ്ങൾ വാങ്ങി വിതരണം ചെയ്തത്.

പദ്ധതി പ്രകാരം പോലീസ് സ്റ്റേഷനുകൾ, കൺട്രോൾ റൂം, ബറ്റാലിയൻ, എമർജൻസി സ്പോൺസ് സപ്പോർട്ട് സിം, ട്രാഫിക് എൻഫോഴ്സ്മെന്റ്, സ്പെഷ്യൽ യൂണിറ്റ് എന്നിവയ്ക്കായുള്ള
ബൊലേറോ, എക്സ് യു വി 300, ഗൂർഖ, ബൊലേറോ നിയോ, മഹിന്ദ്രഥാർ വാഹനങ്ങളും രണ്ട് ഇലക്ട്രിക്ക് വാഹനങ്ങളും കൂടാതെ പോലീസ് സ്റ്റേഷനുകളുടെ ആവശ്യത്തിനായി 69 മോട്ടോർ സൈക്കിളുകളുമാണ് സേന വാങ്ങിയത്.

ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനും പുതിയ വാഹനം ലഭ്യമായിരിക്കുന്നത്. അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ വാഹനം തകരാരിലായതിനെതുടർന്ന് തീരജനത നേരിടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ കഴിഞ്ഞ നവംബറിൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് അനിൽകാന്ത്ന് നിവേദനം സമർപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES