Tuesday, August 27, 2024
HomeNATIONALആകാശ എയറിന്റെ ആദ്യ സർവീസ് ആരംഭിച്ചു.

ആകാശ എയറിന്റെ ആദ്യ സർവീസ് ആരംഭിച്ചു.

എയർലൈൻ രംഗത്തെ പുതുമുഖമായ ആകാശ എയറിന്റെ ആദ്യ സർവീസ് ആരംഭിച്ചു. മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കാണ് ആദ്യ യാത്ര ആരംഭിച്ചത്. ബംഗളൂരുവിനെയും കൊച്ചിയെയും ബന്ധിപ്പിച്ചാണ് അടുത്ത സർവീസ് നടത്തുക.

ആകാശ എയറിന്റെ ഫ്ലാഗ് ഓഫ് കർമ്മം വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും സഹമന്ത്രി ജനറൽ വിജയകുമാർ സിംഗും ചേർന്നാണ് നിർവഹിച്ചത്. രാജ്യത്തെ പ്രമുഖ ഓഹരി നിക്ഷേപകരിൽ ഒരാളായ രാകേഷ് ജുൻജുൻവാല തുടക്കം കുറിച്ച വിമാന കമ്പനിയാണ് ആകാശ എയർ.

ആദ്യ ഘട്ടത്തിൽ മുംബൈ- അഹമ്മദാബാദ് റൂട്ടിൽ ആഴ്ചയിൽ 28 സർവീസുകളാണ് നടത്തുക. കൂടാതെ, ബംഗളൂരു- കൊച്ചി റൂട്ടിലും ആഴ്ചയിൽ 28 സർവീസുകൾ നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES