ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ ഫ്ലാറ്റ്ഫോമുകളിൽ മാലിന്യം ഉപേക്ഷിയ്ക്കുന്നത് പതിവാകുന്നു. കൊല്ലം തിരുവനന്തപുരം യാത്രകൾക്കായി ദിനംപ്രതി ആയിരത്തിലേറെപേർ ഉപയോഗപ്പെടുത്തുന്ന പ്രധാന റെയിൽവേ സ്റ്റേഷൻ ഫ്ലാറ്റ്ഫോമുകളിലാണ് മാലിന്യം ഉപക്ഷേയ്ക്കുന്നത് പതിവാകുന്നത്.
ഫ്ലാറ്റ്ഫോമുകളിലെ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക് കവറിൽ നിറച്ച മാലിന്യങ്ങൾ ഉപേക്ഷിച്ച നിലയിലാണ് കാണപ്പെടുന്നത്. ഇത്തരത്തിൽ മാലിന്യം ഉപേക്ഷിയ്ക്കുന്നത് സ്ഥിരമായതോടെ റെയിൽവേയും ഇവ നീക്കം ചെയ്യുന്നതിൽ ഉഴപ്പ് കാട്ടുകയാണ്.
മാലിന്യങ്ങൾ യാത്രക്കാർ ഭക്ഷണശേഷം ഉപേക്ഷിക്കുന്നതാണോ അതോ ഫ്ലാറ്റ്ഫോമുകൾക്ക് സമാന്തരമായി കടന്നുപോകുന്ന പാതയിൽ നിന്നും സമീപ വാസികൾ വലിച്ചെറിയുന്നതാണോ എന്നത് വക്തമല്ല. മാത്രമല്ല
ഫ്ലാറ്റ്ഫോമുകൾ യഥാസമയം ശുചീകരിക്കാത്തതിനാൽ പാഴ്ചെടികളും വളർന്ന് തുടങ്ങിയ അവസ്ഥയിലുമാണ്.

