Monday, August 26, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഓഫീസിലെ കയ്യാങ്കളി : പരാതി വ്യാജം, വ്യാജ സാക്ഷിക്കെതിരെ നിയമ നടപടി...

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഓഫീസിലെ കയ്യാങ്കളി : പരാതി വ്യാജം, വ്യാജ സാക്ഷിക്കെതിരെ നിയമ നടപടി ഉണ്ടായേക്കും.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഓഫീസിലെ കയ്യാങ്കളി പരാതി വ്യാജമെന്ന് തെളിഞ്ഞു.
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഓഫിസിൽ വച്ച് ദേഹോപദ്രവം ചെയ്തെന്നത് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിന്മേലാണ് നടപടി ഉണ്ടായിരിക്കുന്നത്.

2013 ലാണ് കേസിന് ആസ്‌പദമായ സംഭവം ഉണ്ടായത്. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വച്ച് കോൺഗ്രസ്സ് നേതാവ് ബ്രീസ്ലാൽ അഞ്ചുതെങ്ങ് തൈക്കൂട്ടം സ്വദേശിനിയായ യുവതിയെ ദേഹോപദ്രവം ചെയ്തെന്നായിരുന്നു പരാതി. തുടർന്ന് അഞ്ചുതെങ്ങ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ചാർജ് ഷീറ്റ് (Case no.cc227/15) സമർപ്പിക്കുകയുമായിരുന്നു.

തുടർന്ന് വർഷങ്ങൾ നീണ്ട വാദ പ്രതിവാദങ്ങൾക്കൊടുവിലാണ് പരാതി വ്യാജമാണെന്ന് വധി പ്രസ്താവം വന്നിരിക്കുന്നത്. കൂടാതെ സാക്ഷികൾ വ്യാജമാണെന്നും, സംഭവം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും വർക്കല മജിസ്‌ട്രേറ്റ് ഹരികൃഷ്ണൻ ചൂണ്ടിക്കാട്ടി. ബ്രിസിലാലിനെ വെറുതെ വിട്ടു കൊണ്ട് ഉത്തരവ് ഇടുകയായിരുന്നു.

തനിക്കെതിരെ വ്യാജ പരാതി ചമച്ചവർക്കെതിരെയും വ്യാജ സാക്ഷികൾക്കെതിരെ മാന-നഷ്ടത്തിന് നിയമ നടപടികൾ സ്വീകരിച്ചതായി ബ്രീസ് ലാൽ പറഞു. ബ്രീസിലാലിനു വേണ്ടി വർക്കല കോടതിയിൽ സീനിയർ അഭിഭാഷകൻ അഡ്വക്കേറ്റ് വി രമേശ് കോടതിയിൽ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES