Tuesday, August 27, 2024
HomeKADAKKAVURമലിനജലം ഓടയിലേക്ക് ഒഴുക്കി വിട്ട ഹോട്ടലിന് പിഴ ചുമത്തി കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത്.

മലിനജലം ഓടയിലേക്ക് ഒഴുക്കി വിട്ട ഹോട്ടലിന് പിഴ ചുമത്തി കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത്.

മലിനജലം ഓടയി ലേക്ക് ഒഴുക്കി വിട്ടതിന് കടയ്ക്കാവൂരിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഹോട്ടലിന് കടയ്ക്കാവൂർ പഞ്ചായത്ത് പിഴ ചുമത്തി.

കടയ്ക്കാവൂർ ചെക്കാലവിളാകം ജെൻക്ഷനിൽ പ്രവർത്തിക്കുന്ന പടിപ്പുര ഹോട്ടലിനാണ് കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് പിഴ ചുമത്തിയത്. മലിനജലം ഓടയി ലേക്ക് ഒഴുക്കി വിട്ടത് കാണിച്ച് 10000 രൂപയാണ് ചുമത്തിയത്.

വരും ദിവസങ്ങളിലും ഗ്രാമ പഞ്ചായത്തിലെ വിവിധ മേഖലകളിൽ കർശനമായ പരിശോധന തുടരുമെന്ന് പ്രസിഡന്റും, സെക്രട്ടറിയും അറിയിച്ചു.

മാലീന്യ സംസ്കരണ സംവിധാനം ഇല്ലാതെയും, അനധികൃതമായി മാലിന്യം ഓടയിലേക്കോ ജലാ ശയങ്ങളിലേക്കോ ഒഴുക്കിവിടുന്നവർക്കെതിരെയും 10000 മുതൽ 50000 രൂപ വരെ പിഴചുമത്തുന്നതായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES