Friday, August 23, 2024
HomeAATINGALഅഞ്ചുതെങ്ങ് - കടയ്ക്കാവൂർ റോഡിൽ അപകട ഭീഷണിയായ് വാട്ടർ അതോറിറ്റിയുടെ "പടുകുഴി"

അഞ്ചുതെങ്ങ് – കടയ്ക്കാവൂർ റോഡിൽ അപകട ഭീഷണിയായ് വാട്ടർ അതോറിറ്റിയുടെ “പടുകുഴി”

വാഹനയാത്രികാർക്കും കാൽനടയാത്രക്കാർക്കും അപകട ഭീഷണിയായ് അഞ്ചുതെങ്ങ് – കടയ്ക്കാവൂർ റോഡിൽ അപകട ഭീഷണിയായ് വാട്ടർ അതോറിറ്റിയുടെ പടുകുഴി.

അഞ്ചുതെങ്ങ് – കടയ്ക്കാവൂർ റോഡിൽ മീരാൻ കടവ് റോഡിലാണ് വാഹന യാത്രികർക്കും, കാൽനടയാത്രിക്കാർക്കും വാട്ടർ അതോറിറ്റിയുടെ പടുകുഴി അപകട ഭീഷണി ഉയർത്തുന്നത്. ആറുമാസത്തോളമായി ഈ കുഴി അപകടം ക്ഷണിച്ചുവരുത്തും വിധം തുറന്നുകിടക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.

നിലയ്ക്കാമുക്കിൽ നിന്നും അഞ്ചുതെങ്ങിലേക്ക് സ്ഥാപിച്ച 400 എംഎം ഡിഐ പൈപ്പ് ലൈനിനെ അഞ്ചുതെങ്ങ്മായി ബന്ധിപ്പിക്കുന്ന സ്ഥലത്തായി ഒരു വാൽവ് സ്ഥാപിച്ചിരുന്നു. ഈ വാൽവ് സ്ഥാപിച്ച സ്ഥലത്താണ് പ്രവർത്തികൾ കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും കുഴി മൂടാത്ത അവസ്ഥയിലുള്ളത്.

ഇവിടെ മാൻ ഹോൾ നിർമ്മിക്കുന്നതിനായാണ് ഈ കുഴി മൂടാതെ ഇട്ടതെന്നാണ് സൂചന. എന്നാൽ പൈപ്പ് സ്ഥാപിക്കൽ നടപടികൾ പൂർത്തിയാക്കി മാസങ്ങൾ കഴിയുമ്പോഴും ഇവിടെ മാൻഹോൾ (വാൽവ് ചേമ്പർ) സ്ഥാപിക്കുവാനോ കുഴി മൂടുവാനോ അധികൃതർ തയ്യാറായിട്ടില്ല.

എത്രയും പെട്ടെന്ന് തന്നെ ഈ പടുകുഴി മൂടി, സുരക്ഷിതവും സഞ്ചാരയോഗ്യവുമായ പാത ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES