മഹാകവി കുമാരനാശാൻ ശതോത്തര കനകജൂബിലി ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന പത്താമത്തെ സെമിനാർ 25 ന് വൈകിട്ട് 4ന് അഞ്ചുതെങ്ങ് കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷനിലെ ഓപ്പൺ എയർ ഓഡി റ്റോറിയത്തിൽ നടക്കും.
സെമിനാറിൽ മഹിമയുടെ മഹസിൽ ആഴ്ന്ന് പോകുന്ന മൃത്യുബോധം പ്രരോദനത്തിന്റെ പശ്ചാത്ത ലത്തിൽ എന്ന വിഷയത്തിൽ ഡോ : ബി ഭുവനേന്ദ്രൻ പ്രബന്ധമവതരിപ്പിക്കും. കെ.രാജ ചന്ദ്രൻ,എസ്. സനിൽ എന്നിവർ അനുബന്ധ പ്രഭാഷണം നടത്തും.

