ചിറയിൻകീഴിൽ പ്രേംനസീർ സ്മാരക മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുണരാരംഭിച്ചു. പ്രേംനസീർ സ്മാരക മന്ദിരത്തിന്റെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളാണ് പുനരാരംഭിച്ചത്. ശാർക്കര ക്ഷേത്രത്തിന് സമീപം നസീർ പഠിച്ച പഴയ മലയാളം പള്ളിക്കൂടത്തിന്റെ ഭൂമിയിലാണ് സ്മാരകം നിർമ്മിക്കുന്നത്.
ഒരു വർഷം മുമ്പ് സ്മാരക നിർമ്മാണം ആരംഭിച്ചെങ്കിലും പലവിധ കാരണങ്ങളാൽ മന്ദിരത്തിന്റെ പ്രാരംഭ നിർമ്മാണ പ്രവർത്തികൾ നിർത്തിവയ്ക്കേണ്ടി വന്നിരുന്നു.
66.22 സെന്റ് ഭൂമി വിദ്യാ ഭ്യാസ വകുപ്പിൽനിന്ന് പദ്ധതിക്കായി നേരത്തെ ഏറ്റെടുത്തിരുന്നു. 98 ലക്ഷം രൂപ ചിലവിൽ കെട്ടിടത്തിന്റെ അടിസ്ഥാനം പൂർത്തിയാക്കി. ഇനി താഴെ നിലയും ഒന്നാം നിലയും നിർമ്മിക്കും.
6699 ചതുരശ്രയടിയിലാണ് താഴെനില. ഇവിടെ ഓഫീസ്, രണ്ട് മ്യൂസിയങ്ങൾ , ഓപ്പൺ തിയറ്റർ എന്നിവയുണ്ടാകും.
ഒന്നാം നിലയിൽ 4263 ചതുര ശ്രയടിയിൽ ലൈബ്രറി, ക്യാന്റീൻ, ഗ്യാലറി എന്നി വയുമൊരുക്കുന്നുണ്ട്.
ഒന്നാംഘട്ട നിർമ്മാണ പ്രവർത്തികൾക്കായ് 2.91 കോടി രൂപയാണ് വകയിരുത്തിയത്. 55 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽനിന്നും 1.35 കോടി രൂപ സാംസ്കാരിക വകുപ്പിൽ നിന്നുമാണ് തുക അനുവദിക്കപ്പെട്ടിട്ടുള്ളത്.

