Friday, August 30, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് പഞ്ചായത്തിലെ അനധികൃത തൊഴിലുറപ്പ് ഓവർസിയർ നിയമനം : ഓംബുഡ്സ്മാൻ ഉത്തരവിന് ഹൈക്കോടതിയുടെ താത്കാലിക...

അഞ്ചുതെങ്ങ് പഞ്ചായത്തിലെ അനധികൃത തൊഴിലുറപ്പ് ഓവർസിയർ നിയമനം : ഓംബുഡ്സ്മാൻ ഉത്തരവിന് ഹൈക്കോടതിയുടെ താത്കാലിക സ്റ്റേ.

അഞ്ചുതെങ്ങ് പഞ്ചായത്തിലെ എം.ജി.എൻ. ആർ. ജി.എസ് പദ്ധതിയുടെ ഓവർസിയർ താത്കാലിക നിയമനം തടഞ്ഞു കൊണ്ടുള്ള ഓംബുഡ്സ്മാൻ ഉത്തരവ് രണ്ട് മാസക്കാലത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ തൊഴിലുറപ്പ് മേഖലയിലെ ഓവർസിയർ നിയമനം മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് ആക്ഷേപത്തിന്മേൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ചുതെങ്ങിലെ ഓവർസിയർ താത്കാലിക നിയമനത്തിന് ഓബുഡ്സ്മാൻ സ്റ്റേ നൽകിയിരുന്നത്.

എന്നാൽ, തൊഴിലുറപ്പ് മേഖല തുടർ പ്രവർത്തനമായതിനാൽ ഇത് പ്രയോഗികമല്ലെന്നും, ഇതേ തുടർന്ന് കോൺട്രാക്ട് വ്യവസ്ഥയിൽ ഓവർസിയർ നിയമനം നടത്തുവാൻ എം.ജി.എൻ.ആർ.ജി.എസ് സംസ്ഥാന സമിതിയുടെ അനുമതി നൽകിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഉത്തരവിനെതിരെ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

മറ്റെല്ലാ ഗ്രാമ പഞ്ചായത്തുകളും ഇത്തരത്തിൽ നിയമനം നടത്തുമ്പോൾ അഞ്ചുതെങ്ങിൽ മാത്രമാണ് ഓവർസിയർ നിയമനം ഓംബുഡ്സ്മാൻ വിധിയിലൂടെ തടഞ്ഞതെന്ന പ്രധാന വാദമാണ് ഹൈകോടതിയെ ഉന്നയിക്കപ്പെട്ടത്.

ഇതേ തുടർന്നാണ് തുടർ പരിശോധനകൾ ഉണ്ടാകും വരെ രണ്ട് മാസ താത്കാലിക സ്റ്റേ അനുവദിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

എന്നാൽ, ഓംബുഡ്സ്മാൻ വിധിക്കെതിരെ ഹൈക്കോടതിയിൽ കേസിന് പോയതിന്, കേസ് നടത്തിപ്പിനായി അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ചിലവഴിച്ച തുക പഞ്ചായത്ത് സെക്രട്ടറിയുടെ ശമ്പളത്തിൽ നിന്ന് ഈടാക്കണമെന്നതിൽ കാരണം കാണായിക്കൽ നോട്ടിസും ഓമ്പുഡ്സ്മാൻ നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES