അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി ശുചിത്വ സാഗരം സുന്ദര തീരത്തിന്റെ ഭാഗമായി അഞ്ചുതെങ്ങിൽ കടലോര നടത്തം സംഘടിപ്പിക്കുന്നു.
കേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പിന്റേയും ഫിഷറീസ് വകുപ്പിന്റേയും നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ട് നടപ്പാക്കുന്ന ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ ഭാഗമായ ബോധവത്കരണപരിപാടികളുടെ ഭാഗമായാണ് കടലോര നടത്തം “തീരവിചാരം 22” പരിപാടി സംഘടിപ്പിക്കുന്നത്.
2022 ജൂലൈ 30 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് കായിക്കര കടപ്പുറത്ത് വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചിറയിൻകീഴ് MLA വി ശശി പരിപാടി ഉത്ഘാടനം ചെയ്യും.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ആർ സുഭാഷ് കടലോര നടത്തം ഫ്ലാഗ് ഓഫ് ചെയ്യും. ഫിഷറീസ് ദക്ഷിണ മേഖല ജോയിന്റ് ഡയറക്ടർ സ്മിത ആർ നായർ , ഫിഷറീസ് തിരുവനന്തപുരം മേഖല ഡെപ്യൂട്ടി ഡയറക്ടർ ഷീജാ മേരി , തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗ സ്ഥർ എന്നിവർക്കൊപ്പം രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ ആശംസകൾ അർപ്പിക്കുന്ന ചടങ്ങിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായ വൈസ് പ്രസിഡന്റ് ലിജാ ബോസ് സ്വാഗതവും ഫിഷറീസ് എ എഫ് ഇ.ഒ വിഷ്ണു എസ് രാജ് കൃതതയും അർപ്പിക്കും.

